തൊടുപുഴ: കോലാനി വാർഡിലെ പാറക്കടവ് എസ്.സി കോളനിയിൽ കേന്ദ്രസഹമന്ത്രിയുടെ സന്ദർശനം. കേന്ദ്രസർക്കാറിെൻറ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് തൊടുപുഴയിലെത്തിയ കേന്ദ്രസഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് പാറക്കടവിലെ പട്ടിക ജാതി കോളനിയിലെ താമസക്കാരിൽ ചിലരുമായി സംവദിക്കുകയും കോളനിയിൽനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തത്. കേന്ദ്ര പദ്ധതികെളക്കുറിച്ച് സംസാരിച്ച ശേഷം മൂന്ന് വീടുകൾ സന്ദർശിച്ചു. ഇതിൽ പാറക്കടവ് തെക്കേടത്ത് രജനീഷിെൻറ കുടുംബത്തോടൊപ്പം അദ്ദേഹം കേരള സദ്യ കഴിച്ചു. മന്ത്രിയുടെ ഉപവാസ ദിവസമാണെങ്കിലും പ്രവർത്തകരുടെ സന്തോഷത്തിൽ പങ്കുചേരുകയായിരുന്നുവെന്ന് മന്ത്രിയോടൊപ്പമുള്ളവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.