മൂലമറ്റം: ഇടുക്കി വൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ ഹൗസിലെ ജനറേറ്ററുകളുടെ നവീകരണം വ്യാഴാഴ്ച ആരംഭിക്കും. ടെൻഡർ സ്വീകരിച്ച ജി.ഇ പവർ ഇന്ത്യ ലിമിറ്റഡ് കമ്പനി അധികൃതരും എൻജിനീയർമാരും മൂലമറ്റം വൈദ്യുതി നിലയത്തിൽ എത്തി. നവീകരണത്തിനു മുന്നോടിയായി പ്രവർത്തനങ്ങൾ വിലയിരുത്താനും പ്രോജക്ട് തയാറാക്കാനുമായി വൈദ്യുതി ബോർഡ് അധികൃതരും സ്ഥലത്തുണ്ട്. ആശയവിനിമയം നടത്തുന്നതിനു വൈദ്യുതി മന്ത്രി എം.എം. മണിയും പവർ ഹൗസ് സന്ദർശിച്ചേക്കും. 43 കോടി വകയിരുത്തിയാണ് നിർമാണം. ആറ് ജനറേറ്ററുകൾ ഉള്ളതിൽ മൂന്നാം നമ്പർ ജനറേറ്ററിെൻറ നവീകരണമാണ് വ്യാഴാഴ്ച ആരംഭിക്കുക. 2018 ഫെബ്രുവരിയിൽ മൂന്നാം നമ്പർ ജനറേറ്റർ നവീകരണം പൂർത്തീകരിക്കും. ശേഷം ഒന്നും രണ്ടും ജനറേറ്ററുകൾ നവീകരിക്കും. ആകെ ആറ് ജനറേറ്ററുകളാണുള്ളത്. ഇതിൽ മൂെന്നണ്ണത്തിെൻറ നവീകരണങ്ങൾക്കാണ് അനുമതി. 1975 ഒക്ടോബറിൽ നിലയം പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ജനറേറ്ററുകളുടെ നവീകരണം നടക്കുന്നത്. ഇതിനോടകം വാർഷിക അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയമാണ് മൂലമറ്റം പവര്‍സ്റ്റേഷൻ. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 40 ശതമാനംവരെ മൂലമറ്റത്തുനിന്നാണ്. 1976 ഫെബ്രുവരി 12ന് ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് നിർവഹിച്ചത്. ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തിപ്പിച്ചായിരുന്നു ഉദ്ഘാടനം. തുടർന്ന് 1976 ജൂൺ ഏഴിന് രണ്ടാം നമ്പർ ജനറേറ്ററിെൻറയും ഡിസംബർ 24ന് മൂന്നാം നമ്പർ ജനറേറ്ററിെൻറയും പ്രവർത്തനം ആരംഭിച്ചു. 1985 നവംബർ നാലിന് നാലാം നമ്പർ ജനറേറ്ററും 1986 മാർച്ച് 22ന് അഞ്ചാം നമ്പർ ജനറേറ്ററും 1986 സെപ്റ്റംബർ ഒമ്പതിന് ആറാം നമ്പർ ജനറേറ്ററും സ്ഥാപിച്ചു. സ്ഥാപിതശേഷി 130 മെഗാവാട്ട്. ഒന്നാം ഘട്ടത്തിെൻറ നിർമാണത്തിനായി 110 കോടിയാണ് അന്ന് ചെലവായത്. ഇടുക്കി ജലാശയത്തിൽനിന്ന് ഭൂമിക്കടിയിലൂടെ എത്തുന്ന ജലം നാടുകാണിക്ക് സമീപം ബട്ടർഫ്ലൈ വാൽവിലെത്തി ഇവിടെനിന്ന് 51-52 ഡിഗ്രി ചരുവിൽ 915 മീറ്റർ ദൂരം പെൻസ്റ്റോക്കിലൂടെ വെള്ളം മൂലമറ്റം വൈദ്യുതി നിലയത്തിലെത്തിെലത്തിച്ചാണ് വൈദ്യുതി ഉൽപാദനം. പതിറ്റാണ്ടുകൾ തുടർച്ചയായി പ്രവർത്തിച്ചതിലൂടെ പവർഹൗസിെൻറ ഒന്നാം ഘട്ടത്തിെൻറ ആയുസ്സിനെ സാരമായി ബാധിച്ചിട്ടുണ്ട്. 2011 ജൂൺ 20ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ അഞ്ചാം നമ്പർ ജനറേറ്ററിെൻറ കൺട്രോൾ പാനലിൽ പൊട്ടിത്തെറിയുണ്ടായി. രണ്ടു എൻജിനീയർമാർ മരിച്ചു. ഇതോടെ പുനരുദ്ധാരണം വേണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. സെൻട്രൽ പവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ റിപ്പോർട്ട് അനുസരിച്ചാണ് 43 കോടിയുടെ നവീകരണത്തിനു പദ്ധതിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.