കാരയൂരിൽ കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിക്കുന്നു

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ കാരയൂർ ഭാഗത്ത് രണ്ടാഴ്ചയായി നിലയുറപ്പിച്ച കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. മഴനിഴൽ പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതത്തിൽ മഴ ലഭിക്കാത്തതുമൂലം കാട് കരിഞ്ഞുണങ്ങി ആവശ്യത്തിന് കുടിവെള്ളവും ആഹാരവും ലഭിക്കാത്തതിനെ തുടർന്നാണ് കാട്ടാനക്കൂട്ടം കാടിറങ്ങി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. കാരയൂർ നാഗരാജി​െൻറ കരിമ്പിൻ തോട്ടവും വാഴത്തോട്ടവും പൂർണമായും കാട്ടാനക്കൂട്ടം തകർത്തു. കാരയൂരി​െൻറ പല ഭാഗങ്ങളിലായി നിലയുപ്പിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ടെങ്കിലും കൊമ്പന്മാർ അക്രമാസക്തരായതിനാൽ ജീവൻ ഭയന്ന് പിന്മാറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.