ktl5 ഫയലിൽ add ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ചൊവ്വാഴ്ച ഒരാൾ മരിച്ചു. ഇത്തവണ ആദ്യമായാണ് ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ് കോളജിലെ രണ്ടാം വർഷ ബി.എ ഇക്കണോമിക്‌സ് വിദ്യാർഥിയായിരുന്ന ചിറക്കടവ് തെക്കേത്തുകവല പാറാന്തോട് മംഗലത്തുമണ്ണിൽ പ്രശാന്താണ് (22) മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് പൊൻകുന്നത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശാന്തിനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.