പൊൻകുന്നം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ബിരുദ വിദ്യാർഥി മരിച്ചു. വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ് കോളജിലെ രണ്ടാം വർഷ ബി.എ ഇക്കണോമിക്‌സ് വിദ്യാർഥിയായിരുന്ന ചിറക്കടവ് തെക്കേത്തുകവല പാറാന്തോട് മംഗലത്തുമണ്ണിൽ പ്രശാന്താണ് (22) മരിച്ചത്. രാജഗോപാലൻ നായരുെടയും സുജാതയുെടയും (ചെമ്മരപ്പള്ളിൽ) മകനാണ്. ഡെങ്കിപ്പനി ബാധിച്ച് പൊൻകുന്നത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശാന്തിനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പഠനത്തിെൻറ ഇടവേളകളിൽ പൗവത്തുകവലയിൽ ഓട്ടോറിക്ഷ ഓടിക്കുകയുമായിരുന്നു പ്രശാന്ത്. സഹോദരൻ: പ്രവീൺ. സംസ്‌കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.