തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗം; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി അണ്ണൻ സിജിത്, മാവേലിക്കരയിലെ കൊലക്കേസ് പ്രതി പ്രദീപ് എന്നിവരെ പാർപ്പിച്ചിരുന്ന ഒന്നാം ബ്ലോക്കിൽനിന്ന് രണ്ട് മൊബൈൽ ഫോണും ചാർജർ, ബാറ്ററി എന്നിവയും കണ്ടെടുത്തിരുന്നു. കാരണവർ വധക്കേസിലെ പ്രതി ബാസിത് അലിയാണ് ഇവർക്ക് ജയിലിൽ ഫോൺ ചെയ്യാൻ സൗകര്യം ചെയ്തുകൊടുത്തത്. ഇയാൾ ജയിൽ ആശുപത്രിയിലെ സഹായിയാണ്. ഇത് മുതലെടുത്താണ് ഫോൺ ചാർജ് ചെയ്യാനും ഇൻറർനെറ്റ് ഉപയോഗിക്കാനും പ്രതികൾക്കായത്. ജയിൽ അധികൃതർ നൽകിയ പരാതിയിലാണ് നടപടി. ജയിൽ മേധാവിയുടെ ഉത്തരവനുസരിച്ച് ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി ബി. പ്രദീപ് സമാന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.