മെറിറ്റ് കം മീൻസ്​ സ്​കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ബുദ്ധ, ജൈനർ) വിവിധ പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2017-18 അധ്യയനവർഷത്തിൽ നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളത്തിൽ ജനിച്ചവരും കേന്ദ്രസർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക/പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന ആളുമായിരിക്കണം. കുടുംബവാർഷിക വരുമാനം 2.50 ലക്ഷം കവിയാൻ പാടില്ല. ഹയർസെക്കൻഡറി/ബിരുദതലത്തിൽ 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. ഒന്നാംവർഷ ഡിഗ്രിക്ക് പഠിക്കുന്നവർക്ക് പ്ലസ് ടു മാർക്കിനെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ് നൽകുക. ഡിഗ്രി തലത്തിലെ മൊത്തം മാർക്കാണ് പി.ജി തലത്തിൽ സ്കോളർഷിപ്പിന് കണക്കാക്കുന്നത്. അപേക്ഷകർ ഇപ്പോൾ പഠിക്കുന്ന കോഴ്സിന് മറ്റ് സ്കോളർഷിപ്പോ സ്റ്റൈപൻഡോ സ്വീകരിക്കാൻ പാടില്ല. ഐ.എഫ്.എസ്.സി കോഡുള്ള ദേശസാത്കൃത ബാങ്കുകളിൽ സ്വന്തംപേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു കുടുംബത്തിൽപ്പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ഒരേസമയം സ്കോളർഷിപ്പിന് അർഹതയില്ല. കൂടുതൽ വിവരങ്ങൾ www.scholarships.gov.in ൽ ലഭിക്കും. www.minortiyaffairs.gov.in ൽ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്. ഓൺലൈൻ അപേക്ഷ മാത്രമേ പരിഗണിക്കൂ. പുതി‍യ സ്കോളർഷിപ്പിന് ആഗസ്റ്റ് 31വരെ അപേക്ഷിക്കാം. നിലവിലെ സ്കോളർഷിപ് പുതുക്കുന്നതിനുള്ള അപേക്ഷ ജൂലൈ 31വരെ നൽകാം. കഴിഞ്ഞവർഷം സ്കോളർഷിപ് ലഭിച്ചവർ പുതുക്കലിന് മാത്രമാണ് അപേക്ഷിക്കേണ്ടത്. മുൻവർഷം അപേക്ഷിച്ച് അനുമതി ലഭിച്ചിട്ടും അക്കൗണ്ട് വഴി തുക ലഭിക്കാത്ത അപേക്ഷകർ ഈ വർഷം പുതുക്കലിനാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകരുടെ ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9497723630, 0471 2561214.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.