നാടിന് അഭിമാനമായി ലിബിന്‍

എരുമേലി: ദേശീയ ഭാരോദ്വഹന മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി എരുമേലി സ്വദേശി ലിബിന്‍ എന്ന പതിനേഴുകാരന്‍ നാടി​െൻറ അഭിമാനമായി. കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂരില്‍ നടന്ന ദേശീയ പവര്‍ലിഫ്റ്റിങ് ഒളിമ്പിക്‌സിലാണ് മുക്കൂട്ടുതറ ചെങ്ക്രോത്ത് ജോര്‍ജ്-ജീന ദമ്പതികളുടെ മകന്‍ ലിബിന്‍ ചാമ്പ്യനായത്. സബ്ജൂനിയര്‍ വിഭാഗത്തിലാണ് ലിബിന്‍ വെങ്കലം നേടിയത്. കോരുത്തോട് സി.കെ.എം ഹയര്‍സെക്കൻഡറി സ്‌കൂളില്‍നിന്ന് പ്ലസ് ടു പാസായ ലിബിന്‍ ബിരുദ പഠനത്തിനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.