എല്ലാ കുട്ടികള്‍ക്കും മീസില്‍സ് റുബല്ല വാക്‌സിന്‍ നല്‍കണം ^കലക്ടര്‍

എല്ലാ കുട്ടികള്‍ക്കും മീസില്‍സ് റുബല്ല വാക്‌സിന്‍ നല്‍കണം -കലക്ടര്‍ കോട്ടയം: മീസില്‍സ്- റുബല്ല വാക്‌സിനേഷന്‍ ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ സി.എ. ലത പറഞ്ഞു. സമൂഹത്തില്‍ ഉണ്ടാകുന്ന രോഗാതുരതയും മരണവും ഗര്‍ഭസ്ഥശിശുക്കളില്‍ ഉണ്ടായേക്കാവുന്ന വൈകല്യങ്ങളും കണക്കിലെടുത്ത് ഒമ്പതുമാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ നല്‍കണം. ജൂലൈ 31ന് ആരംഭിക്കുന്ന വാക്‌സിനേഷന് ആവശ്യമായ ക്രമീകരണം ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനവും സന്നദ്ധ സംഘടനകളുടെ സഹകരണവും ഉറപ്പുവരുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് കലക്ടര്‍ നിർദേശം നല്‍കി. ഗാര്‍ഹിക കീടനാശിനി വിൽപനയില്‍ നിയന്ത്രണം കോട്ടയം: ഗാര്‍ഹിക കീടനാശിനികളുടെ വിതരണത്തിലും വിൽപനയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും കൃഷി വകുപ്പില്‍നിന്ന് കീടനാശിനി വിൽപന -വിതരണത്തിനുള്ള ലൈസന്‍സ് എടുക്കുണം. ഇതി​െൻറ പകര്‍പ്പ് എല്ലാ റീട്ടെയില്‍ കടകളിലും പ്രദര്‍ശിപ്പിക്കണം. കീടനാശിനികളുടെ ലിസ്റ്റ് അടങ്ങിയ ലൈസന്‍സി​െൻറ പകര്‍പ്പ് അതത് കൃഷിഭവനില്‍ നല്‍കണം. കൃഷി വകുപ്പ് ലൈസന്‍സ് നല്‍കിയിട്ടുള്ള വിതരണക്കാരില്‍നിന്നുള്ള ഉൽപന്നങ്ങള്‍ മാത്രമേ റീടെയില്‍ ഷോപ്പുകളില്‍ സൂക്ഷിക്കാനും വിൽപന നടത്താനും അനുവദിക്കുകയുള്ളൂ. ഹാര്‍ഡ്വെയര്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകൾ, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ മുഖേന ലൈസന്‍സില്ലാതെ കീടനാശിനി വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.