കോട്ടയം: മീനന്തറയാറ്റിലും കൊടൂരാറ്റിലും മാലിന്യമൊഴുക്കുകയും രാസമാലിന്യം കലർത്തി ജലജീവികൾ ചത്തൊടുങ്ങുന്ന സാഹചര്യമൊരുക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ ഫ്രറ്റേണിറ്റി നേതൃത്വത്തിൽ കോട്ടയം നഗരസഭ കവാടത്തിൽ ധർണ നടത്തി. കുട്ടനാട് വികസനസമിതി എക്സി. ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ഉദ്ഘാടനം ചെയ്തു. മാർത്തോമ സഭ പരിസ്ഥിതി സമിതി ചെയർമാനും വൈദീക സെമിനാരി മുൻ പ്രിൻസിപ്പലുമായ ഡോ. എം.ജെ. ജോസഫ്, ഫാ. കെ.വി. പൗലോസ്, എം.വി. പൗലോസ്, വിശ്വനാഥൻ കുന്നപ്പള്ളി, ടി.ജെ. സാമുവൽ, പ്രഫ ടി.യു. ജോൺ, ഡോ. സെബാസ്റ്റ്യൻ, അഡ്വ. കെ. ഉബൈദത്ത്, രാജി, കമലമ്മടീച്ചർ, ജോർജ് തറപ്പേൽ, അനിൽ മൂലേടം, ഡോ. ജേക്കബ് ജോർജ്, അഡ്വ. സന്തോഷ് കണ്ടംചിറ, പ്രിൻസ് കിഷോർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.