കശ്​മീരിൽ ഭീകരാക്രമണ പരമ്പര; 13 ജവാന്മാർക്ക്​ പരിക്ക്​

(((((((((((((((((((((((((((((((((((((((സെക്കൻഡ് എഡീഷൻ ബാസ്ക്കറ്റിലുള്ള 'സി.ആർ.പി.എഫ് ക്യാമ്പിൽ ഗ്രനേഡ് ആക്രമണം; മൂന്നു പേർക്ക് പരിക്ക്' എന്ന വാർത്ത update ചെയ്തതാണ്. നന്നായി കൊടുക്കണം )))))))))))))))))))))))))))))))))) ശ്രീനഗർ: ജമ്മു–കശ്മീരിൽ സുരക്ഷാസേനാക്യാമ്പുകൾക്കുനേരെയുണ്ടായ ആക്രമണ പരമ്പരയിൽ 13 ജവാന്മാർക്ക് പരിക്കേറ്റു. നാലുമണിക്കൂർ ഇടവേളയിൽ ദക്ഷിണകശ്മീരിൽ നാലിടത്തും ഉത്തരകശ്മീരിൽ ഒരിടത്തുമാണ് ആക്രമണമുണ്ടായത്. റമദാൻ 17ാം ദിനത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് സൂചനയുണ്ടായിരുന്നതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചത് കൂടുതൽ ദുരന്തമൊഴിവാക്കിയതായി ഡി.ജി.പി എസ്.പി. വെയ്ദ് പറഞ്ഞു. പുൽവാമ ജില്ലയിൽ സി.ആർ.പി.എഫ് ക്യാമ്പിനുനേെരയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ശ്രീനഗറിൽനിന്ന് 35 കിലോമീറ്റർ അകലെ ലഡിയാർ ഗ്രാമത്തിൽ സി.ആർ.പി.എഫ് 180ാം ബറ്റാലിയൻ ക്യാമ്പിലേക്കാണ് ചൊവ്വാഴ്ച വൈകീട്ട് 6.05ന് ഭീകരവാദികൾ ഗ്രനേഡ് എറിഞ്ഞത്. ക്യാമ്പിനുള്ളിൽ വീണ ഗ്രനേഡ് പൊട്ടിത്തെറിച്ചതിനെതുടർന്ന് ചീളുകൾ തറച്ചാണ് മൂന്നു ജവാന്മാർക്ക് പരിക്കേറ്റത്. ഇവെര ഉടൻ ആശുപത്രിയിലെത്തിച്ചു. അനന്ത്നാഗ് ജില്ലയിൽ ഹൈകോടതി മുൻ ജഡ്ജിയുടെ വീടിന് കാവലിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്യാമ്പിനുനേരെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. ഇവിടെ നാലു തോക്കുകൾ ഭീകരർ കടത്തിക്കൊണ്ടുപോയതായി പൊലീസ് മേധാവി പറഞ്ഞു. പുൽവാമയിൽ മറ്റൊരു സി.ആർ.പി.എഫ് കേന്ദ്രത്തിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടായി. ഇവിടെ പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ഉത്തരകശ്മീരിലെ സോപോറിലും ആക്രമണമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.