രാഷ്ട്രീയ ഫാസിസം ജുഡീഷ്യറിയെയും ബാധിക്കുന്നു -ജി. ദേവരാജൻ രാഷ്ട്രീയ ഫാഷിസം ജുഡീഷ്യറിയെയും ബാധിക്കുന്നു -ജി. ദേവരാജൻ കോട്ടയം: സമകാലീന സംഭവങ്ങൾ വിലയിരുത്തുേമ്പാൾ ജുഡീഷ്യറിയെയും രാഷ്ട്രീയ ഫാഷിസം ബാധിക്കുന്നുവോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഫോർവേഡ് ബ്ലോക്ക് ആഭിമുഖ്യത്തിലുള്ള ഒാൾ ഇന്ത്യ ലോയേഴ്സ് ഫെഡറേഷെൻറ സംസ്ഥാന കൺെവൻഷൻ കോട്ടയം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശു സംരക്ഷണത്തെക്കുറിച്ച് രാജസ്ഥാൻ, ഹൈദരാബാദ് ഹൈകോടതികളുടെ വിധിയും പരാമർശങ്ങളും സാമൂഹിക വേർതിരിവ് സൃഷ്ടിക്കുന്നവയാണ്. ജനതയുടെ അവസാനത്തെ അത്താണിയായ നീതിപീഠം വിമർശനങ്ങൾക്ക് അതീതമായിരിക്കാൻ ശ്രമങ്ങൾ ആവശ്യമാണെന്നും ഭരണപരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഭരണാധികാരികൾ നടത്തുന്ന ശ്രമങ്ങളുടെ ചുവടുപിടിച്ച് നീതിപീഠങ്ങൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യത്തിനു ഭൂഷണമെല്ലന്നും ദേവരാജൻ അഭിപ്രായപ്പെട്ടു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. റാംമോഹൻ അധ്യക്ഷതവഹിച്ചു. കെ.ആർ. ബ്രഹ്മാനന്ദൻ, അഡ്വ. ടി. മനോജ് കുമാർ, ജോഷി ജോർജ്, പ്രാക്കുളം മോഹൻ, അഡ്വ. വാക്കനാട് വിജയൻ, അഡ്വ. പോത്തൻകോട് വിജയൻ, അഡ്വ. എൻ.ടി. ബാബു, അഡ്വ. സനൽ മാവേലി, സി.കെ. ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ. എൻ.ടി. ബാബു സ്വാഗതവും അഡ്വ. രാജേഷ് നെടുമ്പ്രം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.