പൊയ്കയിൽ ശ്രീകുമാരഗുരുദേവ ദേഹവിയോഗ വാർഷികാചരണം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവ ദേഹവിയോഗത്തി​െൻറ 78-ാം വാർഷികം 15 മുതൽ 29 വരെ പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്) ആചരിക്കും. ഇതി​െൻറ ഭാഗമായി പ്രത്യേക പ്രാർഥന, ആത്മീയയോഗം, പൊയ്ക തീർഥാടന പദയാത്രകൾ, ഉപവാസധ്യാനയോഗം, ആത്മീയ പ്രഭാഷണം, ഉപവാസ ഗാനാലാപനം എന്നിവ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ നടക്കുന്ന ഉപവാസധ്യാന യോഗത്തിന് വ്യാഴാഴ്ച രാവിലെ ഏഴിന് പി.ആർ.ഡി.എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിൽ ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ സഭ പ്രസിഡൻറ് വൈ. സദാശിവൻ പ്രത്യേക പ്രാർഥന നടത്തുന്നതോടെ തുടക്കംകുറിക്കും. പി.ആർ.ഡി.എസ് ശാഖകളിൽ നടക്കുന്ന ഉപവാസധ്യാന യോഗം 27ന് സമാപിക്കും. 28, 29 തീയതികളിൽ ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ ഉപവാസധ്യാന യോഗത്തി​െൻറ സംസ്ഥാനതല സമാപനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.