പനച്ചിക്കാട്​ പഞ്ചായത്തിൽ സി.എസ്​.ഡി.എസ്​ ഹർത്താൽ ഇന്ന്​

കോട്ടയം: കൊല്ലാട് കല്ലുങ്കൽ കടവിലെ ഒാഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പനച്ചിക്കാട് പഞ്ചായത്തിൽ ഹർത്താൽ നടത്തുമെന്ന് സി.എസ്.ഡി.എസ് നേതാക്കൾ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോട്ടയം ഇൗസ്റ്റ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തു. കൊല്ലാട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സി.പി.എം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഒരുസംഘം ആളുകൾ ഒാഫിസ് ഉപകരണങ്ങൾ തകർക്കുകയും തടയാനെത്തിയ അഞ്ച് പ്രവർത്തകരെ മർദിക്കുകയും ചെയ്തതായി സി.എസ്.ഡി.എസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മർദനമേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രകടനം നടത്തിയ ഇടതുമുന്നണി പ്രവർത്തകർ കൊല്ലാട് കവലയിൽ സ്ഥാപിച്ച കോൺഗ്രസി​െൻറ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് സി.പി.എം പ്രവർത്തകർ അക്രമം നടത്തിയതെന്ന് കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിബി ജോൺ കുറ്റപ്പെടുത്തി. ബാങ്ക് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും സി.പി.എം നേതൃത്വം നൽകുന്ന പാനലാണ് വിജയിച്ചത്. ഇതിൽ ആഹ്ലാദപ്രകടനം നടത്തിയ സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.എസ്.ഡി.എസ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.