നീറിക്കാട്​ മോഷണ പരമ്പര: അ​േന്വഷണസംഘം തമിഴ്​നാട്ടിൽനിന്ന്​ മടങ്ങി

കോട്ടയം: നീറിക്കാട് മോഷണ പരമ്പരയിലെ പ്രധാനപ്രതിയെ കണ്ടെത്താൻ നാലുദിവസം തമിഴ്നാട്ടിൽ താമസിച്ച് അന്വേഷണം നടത്തിയ സംഘം മടങ്ങി. നീറിക്കാട്ട് രണ്ട് വീടുകളിൽനിന്ന് നാലരപവൻ സ്വർണം കവർന്ന് മുങ്ങിയ തമിഴ്നാട് ശിവഗംഗ സിക്കൽ ഗ്രാമവാസിയായ അരുൺ രാജിനെ പിടികൂടുന്നതിന് ആവശ്യമായ സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് മടക്കം. ജില്ല പൊലീസ് മേധാവിയുടെ ഷാഡോ സംഘത്തിലെ എസ്.ഐമാരായ എം.ജെ. അഭിലാഷ്, പി.വി. വർഗീസ്, ഷാഡോ എ.എസ്.ഐ എസ്. അജിത്, ശ്യാം എസ്. നായർ എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്നാട്ടിലെ ശിവഗംഗ, മധുര, തേനി ജില്ലകളിൽ അന്വേഷണം നടത്തിയത്. കവർച്ചയിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് നേരേത്ത പിടികൂടിയിരുന്നു. പ്രതികളുടെ ഗ്രാമമായ സിക്കൽ ഗ്രാമത്തിൽ സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധിച്ചിരുന്നു. ഈയംപൂശ്, കല്ലുകൊത്ത് എന്നീ കുലത്തൊഴിലുകൾ ചെയ്ത് ജീവിക്കുന്ന അരുൺ രാജ് വീട്ടിലെത്താറേയില്ലെന്നാണ് ലഭിച്ച മൊഴി. അന്വേഷണ സംഘം എത്തിയ സ്ഥലങ്ങളിൽ പ്രതിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും ഇയാൾ തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. അരുണിനെക്കുറിച്ച് കൃത്യമായ വിവരം, ചിത്രം, തൊണ്ടി മുതൽ ഇതൊന്നും കണ്ടെത്താനായിട്ടില്ല. നീറിക്കാട്ടെ വീടുകളിൽനിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ അരുൺ രാജ് കൊണ്ടുപോയെന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി. കൃത്യമായി ഒരിടമില്ലാത്ത അരുൺരാജ് പലപ്പോഴും കടത്തിണ്ണകളിലും ബസ് സ്റ്റാൻഡിലുമാണ് കിടന്നുറങ്ങുന്നത്. ഇതാണ് കണ്ടെത്താൻ പ്രധാനതടസ്സം. നീറിക്കാട്ട് നടന്ന കവർച്ചക്കിടെ തെക്കേച്ചേനയ്ക്കൽ അമ്മനത്ത് റോയി (45), ഭാര്യ ഡെയ്സി (38), അയൽവാസി ഇടപ്പള്ളി കുഞ്ഞുമോൻ (50), ഭാര്യ ശോഭ (45) എന്നിവരെ പരിക്കേൽപിച്ചാണ് മൂന്നംഗസംഘം സ്വർണം അഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.