ഉള്ളിക്ക് ചന്തയിലെ വില കിലോക്ക് 112 മുതൽ 140 രൂപ (ചിത്രം) കുമളി: ഉള്ളി അരിയുേമ്പാഴും വാങ്ങുേമ്പാഴും ഇനി കണ്ണീർ തുളുമ്പും. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തമിഴ്നാട് കമ്പത്തെ കർഷകച്ചന്തയിൽ തിങ്കളാഴ്ച ഉള്ളി വ്യാപാരം നടന്നത്. ചെറിയ ഉള്ളിക്ക് കിലോക്ക് 112 മുതൽ 140 രൂപവരെയാണ് ചന്തയിലെ വില. ഇത് കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുേമ്പാൾ കിലോ വില 140-160 രൂപവരെയാകുമെന്ന് വ്യാപാരികൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പുവരെ കിലോക്ക് 10 രൂപ മാത്രമുണ്ടായിരുന്ന മല്ലിയിലയുടെ വില തിങ്കളാഴ്ച 160 രൂപയായി. ഇത് ഇനിയും വർധിക്കുമെന്നാണ് പറയുന്നത്. കറികൾക്കും ബിരിയാണിക്കുമാണ് പ്രധാനമായും മല്ലിയില ഉപയോഗിക്കുന്നത്. ഉള്ളിയുടെ വിളവ് കുറഞ്ഞതാണ് വില വർധനക്ക് കാരണം. വിലക്കുറവ് മൂലം മല്ലിയില കൃഷി കുറഞ്ഞതാണ് ഇപ്പോൾ വൻ വിലവർധനക്ക് കാരണമെന്ന് കർഷകർ പറയുന്നു. ചെറിയ ഉള്ളി വില ഉയരങ്ങളിലേക്ക് പോകുേമ്പാഴും ആശ്വാസമാകുന്നത് സവാളയുടെ വിലക്കുറവാണ്. കിലോക്ക് 20--22 രൂപയാണ് സവാളയുടെ മാർക്കറ്റ് വില. ഉള്ളി, മല്ലിയില എന്നിവക്ക് പിന്നാലെ ബട്ടർ ബീൻസിെൻറ വില 160 രൂപയായി. കാരറ്റ് 88, പച്ചമുളക് 60 എന്നിങ്ങനെയാണ് വില വർധന. തക്കാളി 22, കത്രിക്ക 32, ഇഞ്ചി 60, മുരിങ്ങക്ക 30, ഉരുളക്കിഴങ്ങ് 25, ബീറ്റ്റൂട്ട് 28, കാബേജ് 35, സാധാരണ ബീൻസ് 50 എന്നിങ്ങനെയാണ് കമ്പം ചന്തയിലെ പച്ചക്കറി വില. ഇടുക്കി ഉൾെപ്പടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറി കയറ്റി അയക്കുന്നത് കമ്പം ഉൾപ്പടുന്ന തേനി ജില്ലയിൽനിന്നാണ്. തമിഴ്നാട്ടിലെ വില വർധന കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നതോടെ മലയാളികളാണ് ഏറെ പ്രതിസന്ധിയിലാകുക. ഫോേട്ടാ ക്യാപ്ഷൻ TDG1 കമ്പം കർഷകച്ചന്തയിൽ വിൽപനക്കെത്തിച്ച ഉള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.