കഴക്കൂട്ടം: വയോധികനെ കടിച്ചുകൊന്ന തെരുവുനായ്ക്കളെ കൊലപ്പെടുത്തിയവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജൂൈല 17ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിലുള്ളത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ അടക്കമുള്ള ജനപ്രതിനിധികൾക്കും തെരുവുനായ് പീഡനസംഘം പ്രവർത്തകർക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയലുമായി ബന്ധപ്പെട്ട് 2016ലെ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഹരിയാന സ്വദേശിനിയാണ് കോടതിയെ സമീപിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷൺ വഴി കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് കേസിനാധാരമായ സംഭവം നടന്നത്. മാമം കാട്ടുപുരം സ്വദേശി കുഞ്ഞികൃഷ്ണെന (85) നായ്ക്കൾ കൂട്ടമായി ആക്രമിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഏപ്രിൽ 10ന് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് നായ്ക്കളെ കൊല്ലുകയായിരുന്നു. ഇതിനെതിരെ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുക്കുകയും നായ്ക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.