ബിഷപ്പുമാരുടെ കാലിൽ വീഴുന്ന കുമ്മനം കാലുവാരാനും മടിക്കില്ല- -വൈക്കം വിശ്വൻ കോട്ടയം: യെച്ചൂരിയോട് നേർക്കുനേർ മറുപടി പറയാൻ കെൽപില്ലാത്തവർ അദ്ദേഹത്തെ ആക്രമിച്ച് ദേഷ്യം തീർക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. രാഷ്ട്രപിതാവിനെപ്പോലും ബനിയ എന്ന് വിളിച്ചാക്ഷേപിക്കാൻ ലജ്ജയില്ലാത്തയാൾ ബി.െജ.പിയെ നയിക്കുമ്പോൾ ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ബിഷപ്പുമാരെ കാണുന്ന മാത്രയിൽ കാലിൽ വീഴുന്ന കുമ്മനത്തിന് അവരെ കാലുവാരുന്നതിനും മടിയുണ്ടാവിെല്ലന്നും എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി എ.കെ.ജി സെൻറിൽ നടന്ന ൈകയേറ്റത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കോട്ടയത്ത് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വൻ. മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലിൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. മംഗലാപുരത്ത് പ്രസംഗിച്ചാൽ കൈയും കാലും വെട്ടുമെന്നും ഇക്കൂട്ടർ ഭീഷണിപ്പെടുത്തി. പിണറായിയുടെ തലക്ക് ഒരു കോടിയാണ് ഉൈജ്ജയിനിൽ പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്തിടെ അമിത് ഷാ വന്ന ശേഷം അക്രമ പരമ്പരയാണ് അരങ്ങേറുന്നത്. ഇന്ത്യയാകെ ഹിന്ദുവത്കരണമാണ് ഇവരുടെ ലക്ഷ്യം. അതിെൻറ ഭാഗമാണ് മാട്ടിറച്ചി നിരോധനമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, അഡ്വ. വി.ബി. ബിനു, എം.ടി. കുര്യൻ, പി.ജി. സുഗുണൻ, സാബു മുരിക്കവേലി, സജി നൈനാൻ, ചെറിയാൻ പി. ലോബ്, പി.ജെ. വർഗീസ്, എം.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ചിത്രം- KTG52 vaikom viswan സീതാറാം യെച്ചൂരിക്കു നേരെയുള്ള ൈകയേറ്റത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കോട്ടയത്ത് നടത്തിയ സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.