കറുകച്ചാൽ: മഴക്കാലം ആരംഭിച്ചതോടെ മേഖലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് കാരണം. ആരോഗ്യവകുപ്പിെൻറ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, മണിമല, വെള്ളാവൂർ മേഖലയിൽനിന്നുള്ള അഞ്ഞൂറോളം പേരാണ് വിവിധ ആശുപത്രികളിൽ പനിബാധിച്ച് ചികിത്സതേടിയത്. ഇതിൽ വയറൽപനി, ഛർദി, ഡെങ്കി അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്വകാര്യ, ഹോമിയോ, ആയുർവേദ ആശുപത്രികളിൽനിന്ന് ചികിത്സതേടുന്നവരുടെ എണ്ണവും ഇരട്ടിയാണ്. ഇതിനൊപ്പം വയറിളക്ക രോഗവും വ്യാപകമാണ്. കഴിഞ്ഞ ആഴ്ചയിൽ 80ലധികം പേരാണ് വയറിളക്ക രോഗവുമായി സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയത്. ശുദ്ധജലത്തിെൻറ അഭാവമാണ് വയറിളക്ക രോഗങ്ങൾ വർധിക്കുന്നതിെൻറ പ്രധാനകാരണം. വേനൽ കനത്ത സാഹചര്യത്തിൽ പ്രദേശത്തെ പല ജലസ്രോതസ്സുകളും മാലിന്യവാഹികളായിരുന്നു. മഴക്കാലമായതോടെ ഇത് കൂടുതൽ പ്രദേശേത്തക്ക് വ്യാപിച്ചതാണ് പ്രശ്നം. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ആശ്യമായ ഫണ്ടിെൻറ അഭാവം ശുചീകരണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.