കോട്ടയം: കാലവർഷം കനത്തതോടെ വെള്ളക്കെട്ടായി നാഗമ്പടം നെഹ്റു സ്റ്റേഡിയം. ഇതോടെ കായികതാരങ്ങളുടെ പരിശീലനം പവിലിയനിൽ. നിരവധി താരങ്ങളെ ദേശീയ-സംസ്ഥാന വേദികളിലേക്ക് കൈപിടിച്ചുയർത്തിയ സ്റ്റേഡിയത്തിലാണ് ഇൗ ദുർഗതി. ഫുട്ബൾ, ക്രിക്കറ്റ്, കബഡി, ഖോഖോ തുടങ്ങി വിവിധ കായിക ഇനങ്ങളിലായി ദിവസേന നൂറോളം താരങ്ങളാണ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നത്. മഴക്കാലമായാൽ ഇവരുടെ പരിശീലനം മുടങ്ങുമെന്നതാണ് സ്ഥിതി. പുലർച്ച നടക്കാനും നിരവധിപേർ ഇവിടെ എത്താറുണ്ട്. ഇവർക്കെല്ലാം ദുരിതം വിതച്ചാണ് സ്േറഡിയത്തിൽ വെള്ളം നിറഞ്ഞത്. മഴ പെയ്താൽ വെള്ളം പുറത്തേക്ക് ഒഴുകാൻ സംവിധാനമില്ലാത്തതാണ് ജലനിരപ്പ് ഉയരുന്നത്. ഓടയിലേക്ക് വെള്ളം എത്തുന്നില്ല. ആദ്യമഴയിൽതന്നെ െവള്ളം നിറയുന്ന സ്റ്റേഡിയം കാലവർഷം തീരുംവരെ ഇതേ സ്ഥിതിയിലാണ്. വെള്ളം ഇറങ്ങിയാൽ പിന്നെ ചളിനിറഞ്ഞ് സ്റ്റേഡിയം കുളമാകും. ഇതോടെ ആറുമാസത്തേക്ക് കായികതാരങ്ങൾക്ക് സ്റ്റേഡിയം െകാണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ സിന്തറ്റിക് സ്റ്റേഡിയങ്ങൾ ഉയരുേമ്പാഴാണ് നിരവധി കായിതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച സ്റ്റേഡിയം നിലനിൽപിനായി പോരാടുന്നത്. വെള്ളക്കെട്ട് മാറാൻ സ്റ്റേഡിയം ഉയർത്തണമെന്നാണ് കായികതാരങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, നടപടിയില്ല. എല്ലാ മഴക്കാലത്തും സ്റ്റേഡിയത്തിെൻറ ഉടമസ്ഥതയുള്ള കോട്ടയം നഗരസഭ അധികൃതർക്കുമുന്നിൽ ഇൗ ആവശ്യം വെക്കുമെങ്കിലും നടപടിയുണ്ടാകിെല്ലന്ന് പരിശീലകരും പറയുന്നു. പലഭാഗങ്ങളിലും കാട് നിറഞ്ഞിരിക്കുകയുമാണ്. ഗാലറികൾ പലയിടത്തും തകർന്നു. പവിലിയനിൽ ബാത്ത് റൂം ഉണ്ടെങ്കിലും അവിടെ വെള്ളമെത്തുന്നത് അപൂർവം. വിവിധ അത്ലറ്റിക് മീറ്റുകൾ നടക്കുമ്പോൾ ഭാരവാഹികൾ സ്വന്തം ചെലവിൽ വെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ്. ഗാലറിക്കടിയിലെ കടകളുടെ അവസ്ഥയും ശോച്യമാണ്. പലതും കാലപ്പഴക്കത്തിൽ തകർച്ചയിലാണ്. പല കടകളിലും മേൽക്കൂരയിലെ സിമൻറ ്അടർന്നുവീഴുന്നത് പതിവാണ്. കടകൾ നവീകരിക്കണമെന്ന ്നിരന്തരം ആവശ്യപ്പെട്ടുവരുകയാണെന്ന് വ്യാപാരികളും പറയുന്നു. രാത്രി മദ്യപാനികളും കഞ്ചാവ് മാഫിയകളും ഇവിടെ തമ്പടിക്കുന്നതും പതിവാണ്. ഇവിടം കേന്ദ്രീകരിച്ച കഞ്ചാവ് കച്ചവടം വ്യാപകമാണെന്ന ആക്ഷേപവുമുണ്ട്.എന്നാൽ, ഇക്കാര്യങ്ങളിലൊന്നും സ്റ്റേഡിയത്തിെൻറ ചുമതലയുള്ള നഗരസഭ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് മാതൃകയിൽ െനഹ്റു സ്റ്റേഡിയം നവീകരിക്കുമെന്ന് പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും എല്ലാം കടലാസിലൊതുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.