കോട്ടയം: റബർ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം ഒന്നരമണിക്കൂർ മുടങ്ങി. കഞ്ഞിക്കുഴി-പുതുപ്പള്ളി റോഡിൽ റബർ ബോർഡ് ജങ്ഷനിലെ മരങ്ങളാണ് വീണത്. തിങ്കളാഴ്ച രാവിലെ 11.45നാണ് സംഭവം. കോട്ടയത്തുനിന്ന് അഗ്നിശമനസേന എത്തി മരം വെട്ടിമാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പുതുപ്പള്ളി, കഞ്ഞിക്കുഴി മേഖലയിൽനിന്ന് എത്തിയ സ്വകാര്യബസുകളടക്കമുള്ള വാഹനങ്ങൾ ഏെറനേരം വഴിയിൽ കുടുങ്ങി. പൊലീസും എത്തിയിരുന്നു. അഗ്നിശമനസേന സ്റ്റേഷൻ ഒാഫിസർ കെ.വി. ശിവദാസൻ, അസി.സ്റ്റേഷൻ ഒാഫിസർ പി.എൻ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.