ഏറ്റുമാനൂര്‍: പരിസ്ഥിതി ദിനത്തില്‍ മീനച്ചിലാറിെൻറ തീരത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള മീനച്ചിലാര്‍ സംരക്ഷണസമിതിയുടെ നീക്കം ജില്ല കലക്ടര്‍ തടഞ്ഞത് ഏറെ വിവാദമായി. തിങ്കളാഴ്ച പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടിയാണ് തഹസില്‍ദാറുടെയും കലക്ടറുടെയും എതിര്‍പ്പു മൂലം മുടങ്ങിയത്. തിങ്കളാഴ്ച രാവിലെ പേരൂര്‍ വില്ലേജ് ഓഫിസറെ ക്ഷണിച്ചപ്പോഴാണ് പരിപാടി തകിടംമറിഞ്ഞത്. റവന്യൂ വകുപ്പിെൻറ ഭൂമിയായതിനാല്‍ തഹസില്‍ദാറുടെ അനുവാദം വേണമെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു. മരം നടാനുദ്ദേശിക്കുന്ന ആറ്റുതീരം തര്‍ക്കഭൂമിയായതിനാല്‍ അവിടെ മരം നടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ തഹസില്‍ദാര്‍ കലക്ടറോട് അനുവാദം വാങ്ങിയശേഷം മതി പരിപാടിയെന്നും ഉപദേശിച്ചു. അങ്ങനെ സംരക്ഷണസമിതി പ്രസിഡൻറ് കലക്ടറെ ബന്ധപ്പെട്ടു. കലക്ടറാകട്ടെ സര്‍ക്കാര്‍ ഭൂമിയില്‍ അനുവാദമില്ലാതെ ഒരു കാരണവശാലും മരം നടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. മീനച്ചിലാറിെൻറ സംരക്ഷണം മുന്നില്‍കണ്ട് ഒരു പരിസ്ഥിതി പ്രവര്‍ത്തകെൻറ നേതൃത്വത്തില്‍ നടത്താനിരുന്ന പരിപാടി കലക്ടര്‍ ഈഗോയുടെ പേരില്‍ തടഞ്ഞത് പരിസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.