ചങ്ങനാശ്ശേരി: വ്യാപാരിയെ വെട്ടി പരിക്കേല്പിച്ച് പണം അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ റിമാന്‍ഡ് ചെയ്തു. പായിപ്പാട് മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരന് സുഫിജുൽ ഹക്കാണ് (19) അറസ്റ്റിലായത്. പായിപ്പാട് ജങ്ഷനില്‍ സെഞ്ച്വറി മൊബൈല്‍സ് എന്ന സ്ഥാപനം നടത്തുന്ന ആഞ്ഞിലിത്താനം സ്വദേശി ബാബു വര്‍ഗീസിനാണ് (66) വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് പ്രതി സാബുവിനെ നീളമുള്ള കത്തി ഉപയോഗിച്ച് തലക്കും കൈക്കും വെട്ടിയശേഷം കവര്‍ച്ചശ്രമം നടത്തിയത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയില്‍ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് കൈയിലും തോളിലും വെട്ടിയതിനുശേഷം പണം അപഹരിക്കാൻ ശ്രമിച്ചു. മൂന്നുലക്ഷം രൂപ അടങ്ങിയ ബാഗ് ബാബു വിട്ടുകൊടുത്തില്ല. പ്രതിയുടെ പിടിയില്‍നിന്ന് രക്ഷപെട്ട ബാബു ചെങ്ങന്നൂരിെല ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് തൃെക്കാടിത്താനം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും േചര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് പ്രതിയെ പായിപ്പാട് മത്സ്യമാര്‍ക്കറ്റില്‍ െവച്ച് പിടികൂടുകയായിരുന്നു. മീന്‍ വ്യാപാരസ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന കത്തികൊണ്ടാണ് പ്രതി വ്യാപാരിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരേത്ത ഒരുതവണ പ്രതി ഇതേ വ്യാപാരിയെ കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതായും ഇയാള്‍ പൊലീസിന് മൊഴി നല്കി. സംഭവം നടന്ന സ്ഥലത്തെ വ്യാപാരസ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കോട്ടയം ജില്ല പൊലീസ് മേധാവി എം. രാമചന്ദ്രൻറ നിർദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്. ശ്രീകുമാര്‍, സി.ഐ കെ.പി. വിനോദ്, തൃക്കൊടിത്താനം എസ്.ഐ പി.കെ. സോമന്, എ.എസ്.ഐ മധു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സംഭവത്തിന് ഏതാനും മണിക്കൂറുക്കള്‍ക്കകം കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.