കോട്ടയം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ, കട്ടച്ചിറ മൗണ്ട് കാർമൽ, തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂൾ, ചങ്ങനാശ്ശേരി ഡോ. സക്കീർ ഹുസൈൻ മെമ്മോറിയൽ ഭാരതീയ വിദ്യാവിഹാർ, ഇൗരാറ്റുപേട്ട അൽമനാർ-സീനിയർ സെക്കൻഡറി സ്കൂൾ, എരുമേലി നിർമല പബ്ലിക് സ്കൂൾ, മുണ്ടക്കയം എം.ഇ.എസ് പബ്ലിക് സ്കൂൾ, ഇടക്കുന്നം മേരിമാത സ്കൂൾ, മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ എന്നീ സ്കൂളുകൾ നൂറുശതമാനം വിജയംനേടി. തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിൽ പരീക്ഷയെഴുതിയ 209 പേരും വിജയിച്ചു. 60 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. വിജയികളെ മാനേജര്‍ ഡോ. റൂബിള്‍ രാജ്, പ്രിന്‍സിപ്പല്‍ ജേക്കബ് മാത്യു, ഹെഡ്മിസ്ട്രസ് ടെസ് ആൻറണി, പി.ടി.എ പ്രസിഡൻറ് ആസിഫ് കോഹിന്നൂര്‍ എന്നിവര്‍ അഭിനന്ദിച്ചു. വിജയികളെ ജൂണ്‍ ഒമ്പതിന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദരിക്കും. ചങ്ങനാശ്ശേരി ഡോ. സക്കീര്‍ഹുസൈന്‍ മെമ്മോറിയല്‍ ഭാരതീയ വിദ്യാവിഹാറിൽ പരീക്ഷ എഴുതിയ 34 കുട്ടികളും വിജയിച്ചു. ഒമ്പത് കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വൺ നേടി. മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ സ്കൂളിൽ പരീക്ഷ എഴുതിയ 46 വിദ്യാർഥികളിൽ 12 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. തുടർച്ചയായ 19ാം തവണയാണ് വിജയം. ചെയർമാൻ ജോർജ് കുളങ്ങര, മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ്, പ്രിൻസിപ്പൽ സുജ. കെ. ജോർജ് എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു. എരുമേലി നിർമല പബ്ലിക് സ്കൂൾ ഏഴാം തവണയും നൂറുശതമാനം വിജയം നേടി. 58 വിദ്യാര്‍ഥികളിൽ ഒമ്പതുപേർ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. ഇടക്കുന്നം മേരിമാത സ്കൂളിൽ പരീക്ഷയെഴുതിയ 44ൽ 14 പേർ എല്ലാ വിഷയത്തിനും എ വൺ േനടി. വൈക്കം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 91 പേരും വിജയിച്ചു. 27 പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 59 കുട്ടികൾക്ക് ഡിസ്റ്റിങ്ഷനും അഞ്ചുപേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. എല്ലാവരും ബോർഡ് പരീക്ഷയാണ് എഴുതിയത്. വൈക്കം ശ്രീശങ്കര വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയം കരസ്ഥമാക്കി. ശുഭ റാണി, മേഘ ചന്ദ്രൻ, രേഷ്മ സന്തോഷ് എന്നിവർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.