പാലാ: കെ.എസ്.ആർ.ടി.സി ൈഡ്രവർമാരുടെ അശ്രദ്ധയിൽ പാലാ ടൗൺ ബസ് സ്റ്റാൻഡിൽ അപകടം തുടർക്കഥയാവുന്നു. രണ്ടു ദിവസത്തിനിടെ ഉണ്ടായ വ്യത്യസ്ത രണ്ട് അപകടങ്ങളിൽ ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു. പാലായിൽനിന്ന് റിവർവ്യൂ റോഡിലൂടെ വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സിഗ്നൽ ലൈറ്റ് തെളിക്കാതെയും ൈഡ്രവർമാർ കൈ കാണിക്കാതെയും പെട്ടെന്ന് ടൗൺ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്നതാണ് അപകടങ്ങൾ ഉണ്ടാകുന്നത്. വെള്ളിയാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസിന് പിറകെ ബൈക്കിൽവന്ന യുവാവ്, ബസ് പെട്ടെന്ന് സ്റ്റാൻഡിലേക്ക് തിരിച്ചതിനാൽ അപകടത്തിൽപെടുകയായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് കയറി. ബസിെൻറ മുൻചക്രം ബൈക്കിൽ കയറിയാണ് നിന്നതെങ്കിലും യുവാവ് രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയും സമാനസംഭവം ആവർത്തിച്ചു. കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ ബൈക്കിലെത്തിയ സഹോദരങ്ങൾ ബസ് പെട്ടെന്ന് സ്റ്റാൻഡിലേക്ക് തിരിച്ചതിനാൽ അപകടത്തിൽപെടുകയായിരുന്നു. പയപ്പാർ, പാമ്പയ്ക്കൽ അലൻ (20), സഹോദരൻ മിലൻ (13) എന്നിവരാണ് അപകടത്തിൽപെട്ടത്. ബൈക്ക് ബസിനടിയിലേക്ക് തെറിച്ചുവീണെങ്കിലും നിസ്സാര പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലും ഇത്തരം അപകടത്തിന് കെ.എസ്.ആർ.ടി.സി ബസ് കാരണമായി. അപകടം വർധിച്ച സാഹചര്യത്തിൽ കർശന പരിശോധന നടത്തുമെന്നും അശ്രദ്ധ കാണിക്കുന്ന ൈഡ്രവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാലാ ട്രാഫിക് എസ്.ഐ വി.എസ്. സുരേന്ദ്രൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.