കോട്ടയം: റബർ ബോർഡിെൻറ നൈപുണ്യവികസന പരിശീലനപരിപാടിയിൽ പെങ്കടുത്തവർ ടാപ്പു ചെയ്യുന്ന തോട്ടങ്ങളിൽ ഉൽപാദനം വർധിച്ചതായി സർവേ. മറ്റുതോട്ടങ്ങളെ അപേക്ഷിച്ച് 16 ശതമാനം വർധനയുണ്ടായതായാണ് റബർ ബോർഡ് നടത്തിയ സർവേയിലെ കണ്ടെത്തൽ. ഇവരുടെ തൊഴിൽ നൈപുണ്യത്തിൽ 33 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. പരിശീലനത്തിലൂടെ ടാപ്പർമാരുടെ തൊഴിൽ വൈദഗ്ധ്യത്തിലുണ്ടായ വ്യത്യാസവും അത് റബറുൽപാദന മേഖലയിലുണ്ടാക്കിയ വളർച്ചയുമായിരുന്നു സർവേയിലെ പ്രധാന പഠനവിഷയം. കേരളത്തിലുടനീളം റീജനൽ ഓഫിസുകൾ മുഖേനയാണ് സർവേ നടത്തിയത്. ഒരു മാസത്തെ ഉൽപാദനമാണ് കണക്കാക്കിയത്. പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലായി ടാപ്പർമാർക്കും സംസ്കരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കുമായി നടത്തിയ പരിശീലന പപരിപാടിയുടെ ആദ്യഘട്ടം 10,000 പേരാണ് പൂർത്തിയാക്കിയത്. പരിപാടിയുടെ രണ്ടാം ഘട്ടത്തിനും തുടക്കമായതായി റബർ ബോർഡ് അറിയിച്ചു. രണ്ടാം ഘട്ടത്തിൽ കേരളം, കർണാടകം, തമിഴ്നാട്, ത്രിപുര, അസം സംസ്ഥാനങ്ങളിലായി 22,000 പേർക്ക് പരിശീലനം നൽകാനാണ് കേന്ദ്രസർക്കാർ അനുമതിയുള്ളത്. കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ മാത്രമായി 17,000 പേർക്ക് റബർ ടാപ്പർ, േപ്രാസസിങ് ടെക്നീഷ്ൻ, തോട്ടം തൊഴിലാളി, റബർ നഴ്സറി തൊഴിലാളി എന്നീ മേഖലകളിൽ പരിശീലനം നൽകും. ടാപ്പർമാരുടെ നൈപുണ്യവികസനം വഴി ഉൽപാദനവും അതുവഴി കർഷകെൻറ ആദായവും വർധിപ്പിക്കുകയാണ് ബോർഡ് ലക്ഷ്യമിടുന്നത്. തൊഴിൽ പരിചയത്തിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ടാപ്പർമാർക്ക് നൂതന സാങ്കേതികവിദ്യകൾ പകർന്നുനൽകുയെന്നതും ലക്ഷ്യമാണ്. മൂന്നുദിവസം വീതം നീളുന്നതാണ് പരിശീലനപരിപാടി. 18 വയസ്സിന് മുകളിലുള്ള ടാപ്പിങ് തൊഴിലാളികൾക്കും സ്വന്തമായി ടാപ്പുചെയ്യുന്ന കർഷകർക്കും പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.