തൊടുപുഴ: തൊടുപുഴക്ക് സമീപം കുമ്മംകല്ല് ബി.ടി.എം എൽ.പി സ്കൂളിലെ പ്രീ ൈപ്രമറി ക്ലാസിൽ കുട്ടികൾക്ക് വിസ്മയമായി ഇരട്ടകൾ അഞ്ച്. പ്രവേശനോത്സവത്തിൽ എല്ലാ ശ്രദ്ധയും അപഹരിച്ചതും ഇവരായിരുന്നു. സമീപത്തുള്ളവെരങ്കിലും ഇരട്ടകൾ പരസ്പരം കാണുന്നതും ഇന്നലെ. എല്ലാവരുടെയും കണ്ണുകൾ ഇവരിലേക്കായതോടെ ത്രില്ലടിച്ച ഇരട്ടകൾ ഇടക്ക് നാണം കുണുങ്ങിയതും വേറിട്ടകാഴ്ചയായി. ഇരട്ടകളെ തേടിപ്പിടിച്ച് സ്കൂളിൽ എത്തിച്ചതല്ല എന്നതാണ് കൗതുകം. പൊതുവിദ്യാഭ്യാസ സംരക്ഷണയത്തിെൻറ ഭാഗമായി സ്കൂളിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കൂടുതൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനിടെ യാദൃഛികമായാണ് അഞ്ച് ഇരട്ടക്കുട്ടികൾ പ്രീ ൈപ്രമറിയിൽ എത്തിയത്. എം.എ. ആഹിൽ, എം.എ. ആമിൽ, ദേവനന്ദന, ദേവികാനന്ദന, അർഷിത മിന്നത്ത്, അൻഷിത മിന്നത്ത്, ആലിയ എം. ഹാരിസ്, അഫിയ എം. ഹാരിസ്, അനീന അനസ്, അൻസാനിയ അനസ് എന്നിവരാണ് സ്കൂളിെൻറ കൗതുകം. ഇക്കുറി വന്നുചേർന്ന 27 പേർ ഉൾപ്പെടെ 40 പേരാണ് പ്രീ ൈപ്രമറിയിൽ ഉള്ളത്. എൽ.പി സെക്ഷനിൽ ആകെ 75 കുട്ടികളുണ്ട്. ഇരട്ടകളെ അടുത്തടുത്ത സീറ്റുകളിൽ ഇരുത്തിയാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അധ്യാപകരെ അലട്ടുന്നുണ്ടെങ്കിലും കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കട്ടെയെന്ന നിലപാടിലാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.