ഡയറക്​ടർ അറസ്​റ്റിലായ പാമ്പാടി ആശ്വാസ ഭവ​െൻറ ലൈസൻസ്​ റദ്ദാക്കും

കോട്ടയം: 12കാരിയെ പീഡിപ്പിച്ച കേസിൽ ഡയറക്ടർ അറസ്റ്റിലായ സാഹചര്യത്തിൽ പാമ്പാടി ആശ്വാസ ഭവ​െൻറ ലൈസൻസ് റദ്ദാക്കാൻ തീരുമാനം. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇതുസംബന്ധിച്ച ശിപാർശ സാമൂഹിക ക്ഷേമവകുപ്പിന് കൈമാറി. സ്ഥാപനത്തിലുണ്ടായിരുന്ന 12 കുട്ടികളെ പ്രത്യേക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ജയിൽവാസം അനുഭവിക്കുന്ന ദമ്പതികളുടെ കുട്ടികളെ പാർപ്പിച്ചിരുന്ന പാമ്പാടി ആശ്വാസ ഭവ​െൻറ ഡയറക്ടർ ജോസഫ് മാത്യുവാണ് (58) ഇടുക്കി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 2016ലായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചതോടെ, അനാഥയായ പെൺകുട്ടിയെ ആശ്വാസ ഭവൻ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ജോസഫ് മാത്യു പലതവണ ഉപദ്രവിച്ചു. ഇതിനിടെ, സ്കൂൾ അവധി സമയത്ത് ഇൗ പെൺകുട്ടി വീട്ടിൽ പോയി. എന്നാൽ, പിന്നീട് മടങ്ങിയെത്തിയില്ല. പിന്നീട് ഇടുക്കിയിലെ മറ്റൊരു സ്കൂളിൽ ചേർന്ന കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ ചൈൽഡ് ലൈനി​െൻറ സഹായത്തോടെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രന് നൽകി. തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, പാമ്പാടി സി.ഐ സാജു വർഗീസ് എന്നിവർ അന്വേഷണം നടത്തി കേസെടുത്തു. വനിത സെൽ സി.ഐ എൻ. ഫിലോമിനയുടെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് ജോസഫ് മാത്യുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇൗ വിവരം അറിഞ്ഞതിനെ തുടർന്ന് ജോസഫ് സ്ഥലംവിട്ടു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെ ജില്ല പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം കുട്ടിക്കാനത്തിന് സമീപത്തുനിന്നാണ് പാമ്പാടി പൊലീസ് ജോസഫിനെ പിടികൂടിയത്. പാമ്പാടി സി.ഐയുടെ നേതൃത്വത്തിൽ എ.എസ്.ഐ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരേത്ത ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ൈഹകോടതി തള്ളിയിരുന്നു. അന്വേഷണ സംഘത്തിന് റിവാർഡിന് ശിപാർശ ചെയ്യുമെന്നു ജില്ല പോലീസ് മേധാവി അറിയിച്ചു. ഇയാൾ മറ്റ് കുട്ടികളെയും ഉപദ്രവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ആശ്വാസ ഭവൻപോലുള്ള സ്ഥാപനങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.