ചങ്ങനാശ്ശേരി: . എം.സി റോഡില്‍ തിരക്കേറിയ പുതൂര്‍ പള്ളി ജങ്ഷനിലെ പെട്രോള്‍ പമ്പിനു സമീപത്തെ പോസ്റ്റില്‍ കയറിയ കെ.എസ്.ടി.പിയുടെ കരാറുകാരന്‍ ഞൊടിയിടെ കണ്‍മുന്നിലേക്കുവീണ് മരിച്ചത് സമീപത്തെ വ്യാപാരികള്‍ക്ക് കനത്ത ആഘാതമായി. ശിവദാസ് ഫോണില്‍ ആരെയോ വിളിച്ച് വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്‌തോയെന്ന് ചോദിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ ഇവര്‍ കണ്ടുനില്‍ക്കുകയായിരുന്നു. പോസ്റ്റില്‍ കയറി ചെയിന്‍ എര്‍ത്ത് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ലൈനില്‍ കൈമുട്ടി ഷോക്കേറ്റ് ശിവദാസ് വീണതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. വീഴ്ചയില്‍ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ സേഫ്റ്റി ബെല്‍റ്റ് ധരിക്കാഞ്ഞത് അപകടത്തിെൻറ ആക്കംകൂട്ടി. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയവര്‍ ബഹളംവെച്ചു. ബന്ധപ്പെട്ട മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ലൈനിലെ വൈദ്യുതിപ്രവാഹം സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കി ചെയ്യേണ്ട ജോലിയാണിത്. ചങ്ങനാശ്ശേരി സെക്ഷനുകീഴില്‍ തൊഴിലാളികള്‍ക്ക് അടിക്കടിയുണ്ടാകുന്ന അപകടം മേലുദ്യോഗസ്ഥരുടെ വീഴ്ചകൊണ്ടാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് 11കെ.വി. ലൈനിലെ അറ്റകുറ്റപ്പണിക്കിെടയുണ്ടായ വൈദ്യുതാഘാതത്തില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിയുടെ കൈക്ക് പൊള്ളലേറ്റിരുന്നു. ചങ്ങനാശ്ശേരി സെക്ഷനിലെ ജീവനക്കാരന്‍ മാടപ്പള്ളി കണിയാംപറമ്പില്‍ മോഹനെൻറ (53) വലതുകൈക്കാണ് സാരമായി പൊള്ളലേറ്റത്. ളായിക്കാട് ചെമ്പംതുരുത്തില്‍ മഴയില്‍ 11 കെ.വി പോസ്റ്റ് ചരിഞ്ഞതിനെത്തുടര്‍ന്ന് ലൈനിലുണ്ടായ തകരാര്‍ പരിഹരിക്കാനെത്തിയതായിരുന്നു മോഹനന്‍. ചങ്ങനാശ്ശേരി സെക്ഷനില്‍ നിന്നും തൃക്കൊടിത്താനം സബ് സ്റ്റേഷനില്‍നിന്നുമുള്ള കണക്ഷനുകളാണ് പോസ്റ്റിലുണ്ടായിരുന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നുള്ള വൈദ്യുതി ബന്ധം വിഛേദിച്ചെങ്കിലും തൃക്കൊടിത്താനം സബ് സ്‌റ്റേഷനില്‍നിന്ന് വൈദ്യുതി ഓഫാക്കാതിരുന്നതാണ് അപകടകാരണം. പോസ്റ്റില്‍ കയറിയ മോഹനന്‍ ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ലൈനിലെ അറ്റകുറ്റപ്പണിക്കുശേഷം ചെയിന്‍ എര്‍ത്ത് ഇടുമ്പോഴായിരുന്നു വൈദ്യുതാഘാതം ഏറ്റത്. രണ്ടുവര്‍ഷം മുമ്പ് നഗരത്തിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാൻ പോസ്റ്റില്‍ കയറിയ ലൈന്മാന്‍ വൈദ്യുതാഘാതമേറ്റ് റോഡില്‍ തലയടിച്ചുവീണ് മരിച്ച സംഭവവും ഉണ്ടായി. കെ.എസ്.ഇ.ബി ചങ്ങനാശ്ശേരി സെക്ഷന്‍ ഓഫിസിലെ ലൈന്മാന്‍ ഇത്തിത്താനം മലകുന്നം കൊച്ചുപറമ്പില്‍ കെ.സി. ദേവസ്യയാണ് (കുട്ടപ്പന്‍--46)അന്ന് ദാരുണമായി മരിച്ചത്. തൃക്കൊടിത്താനം കടമാന്‍ചിറ-ചൂളപ്പടി റോഡില്‍ ചൂളപ്പടിയിലുള്ള 11 കെ.വി പോസ്റ്റില്‍നിന്നാണ് വീണത്. ശക്തമായ മഴയില്‍ നഗരത്തിലെ വൈദ്യുതിബന്ധം വിച്‌ഛേദിക്കപ്പെട്ടിരുന്നു. തകരാര്‍ പരിഹരിക്കാൻ കുട്ടപ്പന്‍ പോസ്റ്റില്‍ കയറുമ്പോള്‍ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. സുരക്ഷാ ഉപകരണങ്ങളില്ലാതെ വൈദ്യുതി പോസ്റ്റിലേക്കുള്ള കയറ്റം മരണത്തിലേക്ക് ചങ്ങനാശ്ശേരി: കരാർ തൊഴിലാളികളുടെ ജീവെൻറ സുരക്ഷിതത്വം ഉറപ്പാക്കാത്തതാണ് ചങ്ങനാശ്ശേരിയില്‍ പോസ്റ്റില്‍നിന്ന് വീണ തൊഴിലാളിയുടെ ദാരുണ അന്ത്യത്തിനിടയാക്കിയതെന്ന് ആക്ഷേപം. കറുകച്ചാല്‍ സ്വദേശിയായ കരാറുകാരെൻറ കീഴിലാണ് ചങ്ങനാശ്ശേരിയില്‍ പോസ്റ്റിൽനിന്ന് വൈദ്യുതാഘാതമേറ്റ് റോഡില്‍ തലയടിച്ചുവീണ് മരിച്ച ശിവദാസ് ജോലി ചെയ്തിരുന്നത്. പോസ്റ്റില്‍ കയറുന്ന സമയത്ത് സേഫ്റ്റി ബെല്‍റ്റും ഹെല്‍മറ്റും ഇയാൾ ധരിച്ചിരുന്നില്ല. തൊഴിലാളിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സാധാരണ എര്‍ത്ത് ചെയിന്‍ താഴെനിന്നാണ് ഇടാറുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേസമയം, തിരക്കേറിയ നഗരമധ്യത്തില്‍ റോഡില്‍നിന്ന് എര്‍ത്ത് ചെയിന്‍ ഇടാന്‍ ശ്രമിക്കുമ്പോള്‍ യാത്രക്കാര്‍ക്കോ മറ്റോ ഇത് മുട്ടി പരിക്കേല്‍ക്കാതിരിക്കാനാകാം പോസ്റ്റിനുമുകളില്‍ കയറി എര്‍ത്ത് ചെയിന്‍ ഇടാന്‍ കാരണമായതെന്നും ഒരുവിഭാഗം ആളുകൾ പറഞ്ഞു. സംഭവസമയം ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്. അപകടം നടന്നയുടന്‍ ഇവര്‍ സ്ഥലത്തുനിന്ന് മാറി. നിർദേശം നല്‍കാൻ സൂപ്പര്‍വൈസര്‍മാര്‍ കൂടെയില്ലാതിരുെന്നന്നും ആക്ഷേപമുണ്ട്. കെ.എസ്.ഇ.ബി ചങ്ങനാശ്ശേരി സെക്ഷകീഴില്‍ സമാനരീതിയില്‍ നാല് അപകടങ്ങളാണ് നടത്ത്. ഇതില്‍ രണ്ടുവര്‍ഷം മുമ്പ് ലൈന്മാന്‍ മരണപ്പെടുകയും ചെയ്തിരുന്നു. കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്ന് ആരോപിച്ച് മരിച്ച ശിവദാസിെൻറ ബന്ധുക്കള്‍ ചങ്ങനാശ്ശേരി കെ.എസ്.ഇ.ബി. അസി.എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.