ചില്ലിക്കൊമ്പ​െൻറ അന്ത്യം ആന്തരിക രക്തസ്രാവം മൂലമെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​

മൂന്നാർ: ചെണ്ടുവൈര എസ്റ്റേറ്റിൽ കഴിഞ്ഞദിവസം െചരിഞ്ഞ കാട്ടാന 'ചില്ലിക്കൊമ്പ​െൻറ' അന്ത്യം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ ക്ഷതമേറ്റതായും പ്രഥമിക പരിശോധനയിൽ കണ്ടിരുന്നു. ആമാശയത്തിൽനിന്ന് നിറയെ പ്ലാസ്റ്റിക് ഉൾെപ്പടെ മാലിന്യവും കണ്ടെത്തിയിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ച് തുരത്തുന്നതിനിടെ യന്ത്രക്കൈകൊണ്ടുള്ള അടിയേറ്റാണ് കൊമ്പൻ െചരിഞ്ഞതെന്നാണ് നിഗമനം. വിശദ രാസ പരിശോധനക്ക് ശേഷെമ ഇക്കാര്യം വ്യക്തമാകൂവെന്ന് വനപാലകർ പറഞ്ഞു. എന്നാൽ, ആനക്ക് രോഗമുണ്ടായിരുന്നതായി നാട്ടുകാർ സംശയിക്കുന്നു. മൂന്നു ദിവസമായി രോഗലക്ഷണങ്ങൾ കാണിച്ചിരുെന്നന്നാണ് എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നത്. ചെണ്ടുവൈര എസ്റ്റേറ്റിൽ ലോവർ ഡിവിഷനിൽ മൂന്നുദിവസം ചില്ലിക്കൊമ്പൻ നിലയുറപ്പിച്ചിട്ടും ശല്യമുണ്ടാക്കിയില്ല. അതിനിടെ, കാട്ടാനയുടെ മരണകാരണം എക്സ്കവേറ്റർ ഉപയോഗിച്ചത് മൂലമല്ലെന്നും ഗുരുതര പരിക്കേൽക്കത്തക്കവിധം യന്ത്രം ഉപയോഗിച്ചിട്ടില്ലെന്നും ദൃക്സാക്ഷികളായ എസ്റ്റേറ്റ് തൊഴിലാളികൾ വനപാലകരെ അറിയിച്ചു. എന്നാൽ, മണിക്കൂറുകൾക്കകം കാട്ടാന രോഗം മൂലം െചരിയില്ലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കാട്ടാനയോട് കാട്ടിയത് കടുത്ത ക്രൂരതയാണെന്ന് സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രതികരണങ്ങൾ നിറയുന്നുണ്ട്. കാടി​െൻറ തലയെടുപ്പായിരുന്ന ചില്ലിക്കൊമ്പൻ കാട്ടിൽനിന്ന് മറഞ്ഞ രീതി ഇനിയും പരിസ്ഥിതി സ്നേഹികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ചില്ലിക്കൊമ്പ​െൻറ വികൃതികളും ഒപ്പമെടുത്ത സെൽഫിയുമെല്ലാം ഷെയർ ചെയ്യാനും ഇക്കൂട്ടർ മറന്നില്ല. മൂന്നുദിവസം ചെണ്ടുവരൈയിൽ കറങ്ങിയ ചില്ലിക്കൊമ്പനെ െചാവ്വാഴ്ച രാവിലെയാണ് െചരിഞ്ഞനിലയിൽ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.