പാഞ്ഞോ​േടണ്ടാ, പിടിവീഴും

കുമളി: അമിത വേഗതയും കാതടപ്പിക്കുന്ന ശബ്ദവുമായി ബുള്ളറ്റ് ബൈക്ക് ഒാടിക്കുന്നവരെ പിടികൂടാൻ നടപടി ശക്തമാക്കുന്നു. ഇത്തരം ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ നമ്പർ സഹിതം മൊബൈൽ ഫോണിൽ പകർത്തി കൈമാറാൻ സംവിധാനം ഒരുക്കിയതായി മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ കെ.ജി. സാമുവൽ അറിയിച്ചു. സംസ്ഥാന അതിർത്തിയിലെ മോേട്ടാർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. പുതുതായി നിരത്തിലിറക്കിയ ബുള്ളറ്റ് ബൈക്കുകളിൽ മിക്കതും ഉടമകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സൈലൻസറിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് അമിത ശബ്ദം സൃഷ്ടിക്കുകയും വാഹനത്തി​െൻറ മുൻഭാഗത്തുൾെപ്പടെ മാറ്റം വരുത്തുകയും ചെയ്യുന്നത് കണ്ടെത്തി. ഇത്തരം വാഹനങ്ങൾ മുഴുവൻ പിടിച്ചെടുക്കാനും അമിതശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങൾ നശിപ്പിക്കാനുമാണ് തീരുമാനം. ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്യും. ഒാേട്ടാകളിലെ കാതടപ്പിക്കുന്ന സംഗീേതാപകരണങ്ങൾക്കെതിരെയും നടപടി ശക്തമാക്കും. ഇക്കാര്യത്തിൽ പരാതി നൽകാൻ മോേട്ടാർ വാഹന വകുപ്പി​െൻറ വെബ്സൈറ്റിൽ അവസരം ഒരുക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനും ൈഡ്രവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപ്രകാശമുള്ള എൽ.ഇ.ഡി ലൈറ്റുകൾ തെളിക്കുന്നത് ചട്ടലംഘനമാണ്. ഇത് ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കും. ചട്ടലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ വാഹന വകുപ്പി​െൻറ മൊബൈൽ ആപ്പിലേക്ക് വാട്സ്ആപ് വഴി അയക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി ലൈറ്റ് ഡിംചെയ്യാതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താനും പരിശോധന ആരംഭിച്ചതായി ഡെപ്യൂട്ടി കമീഷണർ വ്യക്തമാക്കി. ഫോേട്ടാ-TDG1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.