തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മെൻറ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. ദേശീയ പ്രസ്ഥാനത്തിെൻറ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുേശാചന സന്ദേശത്തിൽ പറഞ്ഞു. നിർഭയനായ ഗാന്ധിയനായിരുന്ന കെ.ഇ. മാമ്മനെന്നും ഗാന്ധിജിയിയെ ഹൃദയത്തോടു ചേർത്തുവെച്ച് എന്നും നീതിക്കും നന്മക്കുമായുള്ള പോരാട്ട വീഥിയിൽ അദ്ദേഹമുണ്ടായിരുെന്നന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. രാഷ്ട്രീയത്തിലെയും സാമൂഹിക ജീവിതത്തിലെയും ആശാസ്യമല്ലാത്ത പ്രവണതകള്‍ക്കെതിരെ അദ്ദേഹം നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ചരിത്രത്തിെൻറ ഭാഗമാണെന്ന് വി.എസ്. അച്യുതാനന്ദൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സത്യത്തിനും നീതിക്കും നന്മക്കും വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ അപൂർവ വ്യക്തിയായിരുന്നു കെ.ഇ. മാമ്മനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അവസാനത്തെ സ്വാതന്ത്ര്യസമര േപാരാളിയെയാണ് മാമ്മെൻറ വേർപാേടാടെ കേരളീയ സമൂഹത്തിന് നഷ്ടമായതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും പൊതുസമൂഹത്തിലെ മൂല്യച്യുതിക്കെതിരെ നിരന്തരം പടപൊരുതിയ ധീരനായ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു മാമ്മനെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുസ്മരിച്ചു. കെ.ഇ. മാമ്മെൻറ നിര്യാണത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി.തോമസ്, എ.കെ. ബാലൻ, മുൻമന്ത്രി കെ.സി. ജോസഫ്, ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ, സെക്രട്ടറി എം. സ്വരാജ് എന്നിവർ അനുശോചിച്ചു. മന്ത്രി തോമസ് ചാണ്ടി, മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മുൻ മന്ത്രി അനൂപ് ജേക്കബ്, വി.എസ്. ശിവകുമാർ എം.എൽ.എ, 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, െറസിഡൻറ് മാനേജർ വി.എസ്. സലീം, ജനതാദൾ യു ജനറൽ സെക്രട്ടറി സണ്ണി തോമസ് തുടങ്ങിവർ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.