ചങ്ങനാശ്ശേരി: ബംഗാള്‍ സ്വദേശിനിയായ യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ്. ഭര്‍ത്താവ് റൂഹുലിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ബംഗാള്‍ മാള്‍ഡ സ്വദേശിനി തസ്‌ലിമയെയാണ് (22) പായിപ്പാട് വെള്ളാപ്പള്ളി കീഴടിയിലുള്ള വാടകവീട്ടില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ഒാടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന പാട് മരണത്തില്‍ ദുരൂഹത ജനിപ്പിച്ചിരുന്നു. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മരണം നടന്ന 23ന് വൈകീട്ട് ഭര്‍ത്താവ് റൂഹുൽ സുഹൃത്തിെൻറ വീട്ടില്‍ മദ്യപിക്കാനായി പോയിരുന്നു. ഇതേ ച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. രാത്രി പത്തോടെ റൂഹുൽ എത്താതിരുന്നപ്പോള്‍ യുവതി നിരന്തരം ഫോണ്‍ ചെയ്തു. എന്നാല്‍, ഫോണെടുക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. പത്തേകാലോടെ വീട്ടിലെത്തിയ ഇയാളുമായി വഴക്കുണ്ടാവുകയും വഴക്ക് രാത്രി രണ്ടുവരെ നീളുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ റൂഹുൽ വേണമെങ്കില്‍ നീ പോയി തൂങ്ങിച്ചാകാന്‍ പറഞ്ഞു. തുടര്‍ന്ന് ഉറങ്ങിപ്പോയി. പുലര്‍ച്ച അഞ്ചോടെ ഉണര്‍ന്നപ്പോഴാണ് അതേ മുറിയില്‍ ഉത്തരത്തില്‍ കയറില്‍ കെട്ടിത്തൂങ്ങിയനിലയില്‍ തസ്‌ലിമയെ കാണുന്നത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ടതിനാൽ സംഭവം അറിഞ്ഞിെല്ലന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ചാടിയെഴുന്നേറ്റ് കയറുമുറിച്ച് യുവതിയെ താഴെ കിടത്തിയശേഷം കയര്‍ അഴിച്ചുമാറ്റിയിരുന്നു. മുറിയില്‍ ഉണ്ടായിരുന്ന ഫാനും ടി.വിയും പുറെത്തടുത്ത് വെച്ചശേഷം പരിചയമുള്ള ഓട്ടോ വിളിച്ച് 5.45ഓടെ അവിടെ നിന്ന് റെയില്‍വേ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽനിന്ന് 10.15നുള്ള മെമുവിൽ കയറി എറണാകുളം റെയില്‍വേ സ്റ്റേഷനിൽ എത്തുകയായിരുന്നു. വൈകീട്ട് 5.30നുള്ള ഷാലിമാര്‍ ട്രെയിനില്‍ കൊല്‍ക്കത്തക്ക് രക്ഷപ്പെടാനായിരുന്നു ശ്രമമെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. സംഭവശേഷം പകല്‍ 10.30ഓടെയാണ് ഇയാള്‍ ഇതേ വീട്ടില്‍ താമസിക്കുന്ന മറ്റു സുഹൃത്തുക്കളെ ഭാര്യക്ക് സുഖമില്ലെന്നും അന്വേഷിക്കണമെന്നും അറിയിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് അനക്കമില്ലാതെ യുവതി മുറിയില്‍ കിടക്കുന്നത് കണ്ടതും പൊലീെസത്തി മരണം സ്ഥിരീകരിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.