മൂന്നാർ: മലയോരത്തെ വിറപ്പിക്കുന്ന കൊമ്പന്മാരിൽ മുമ്പനായിരുന്നു കഴിഞ്ഞദിവസം ചരിഞ്ഞ 'ചില്ലിക്കൊമ്പൻ'. തലയെടുപ്പും ചില്ലിക്കൊമ്പനെന്ന ചെല്ലപ്പേരിെൻറ വമ്പുംകൊണ്ട് വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരനും. ഇടക്ക് ആക്രമണകാരിയുമാണ് ഇൗ ചില്ലിക്കൊമ്പൻ. കല്യാണി, പടയപ്പ എന്നിങ്ങനെ വിറപ്പിക്കുന്ന കാട്ടാനകളുടെ ഗണത്തിലാണ് ചില്ലിക്കൊമ്പനും. മണിക്കൂറുകൾ മുമ്പുവരെ മലയോരത്ത് വിലസിയ ചില്ലിക്കൊമ്പനെ ചൊവ്വാഴ്ച ദുരൂഹസാഹചര്യത്തിൽ െചരിഞ്ഞനിലയിൽ കണ്ടെത്തിയത് നാട്ടുകാരിലും സംസാരവിഷയമായി. 32 വയസ്സുള്ള ചില്ലിക്കൊമ്പൻ മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികൾക്ക് നിരന്തര സാന്നിധ്യംകൊണ്ട് സുപരിചിതനായിരുന്നു. കാട്ടാനകൾക്ക് പേരുനൽകുന്നത് മൂന്നാർ നിവാസികൾക്ക് ഹരമാണ്. പടയപ്പ, ഒറ്റക്കണ്ണൻ ഗണേഷൻ, സുഗുണൻ, ചില്ലിക്കൊമ്പൻ എന്നിവരിൽ ഏറ്റവും തലയെടുപ്പുള്ള കാട്ടാനയാണ് ചില്ലിക്കൊമ്പൻ. അഞ്ചുവർഷമായി ചില്ലിക്കൊമ്പനെ നാട്ടുകാർക്കറിയാം. 2017ലെ കണക്കുപ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ 32 ആനയാണ് മൂന്നാർ, ആനയിറങ്കല്‍ വനമേഖലയിലുള്ളത്. 13 കൊമ്പന്മാരും 19 പിടിയാനകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നാല് ആന പ്രധാനകൂട്ടത്തില്‍നിന്ന് മാറി സ്വതന്ത്രമായി വിഹരിക്കുന്നവയാണ്. നിലവില്‍ ഈ മേഖലകളില്‍ അധിവസിക്കുന്ന ആനകളെക്കാള്‍ വലുപ്പം കുറഞ്ഞവയാണിവ. ജനവാസമേഖലയിലെ വാഴത്തോട്ടങ്ങള്‍, ചക്കപ്പഴം തുടങ്ങിയവയാണ് ഇവക്ക് ഏറെ പ്രിയം. അതിനാല്‍ ഓടിച്ചുവിട്ടാലും വീണ്ടും കൃഷിയിടങ്ങളിലേക്ക് തിരികെയെത്തും. ഇടക്ക് കൂട്ടത്തിനൊപ്പം ചേരുമെങ്കിലും കൂടുതലും തനിച്ച് സ്വൈരവിഹാരം നടത്തുന്ന അപകടകാരികളുമാണിവ. ജനവാസമേഖലയില്‍ ഈ ആനകള്‍ നടത്തിയ അതിക്രമങ്ങളാണ് പടയപ്പ, കല്യാണി തുടങ്ങിയ പേരും പട്ടവും ഇവര്‍ക്ക് നേടിക്കൊടുത്തത്. ചില്ലിക്കൊമ്പൻ ഏറ്റവും ശല്യക്കാരനായെങ്കിലും ആരെയും കൊന്നിട്ടില്ല. ജനവാസകേന്ദ്രങ്ങളില്‍ ഒടിഞ്ഞ കൊമ്പുമായി രാപകല്‍ ചുറ്റിത്തിരിഞ്ഞ് വീടുകളും കൃഷിയും നശിപ്പിച്ച് നാട്ടുകാരുടെ ജീവനും സ്വത്തുവകകള്‍ക്കും ഭീഷണിയായിരുന്നു ചില്ലിക്കൊമ്പന്‍. തിങ്കളാഴ്ച ചെണ്ടുവരൈ എസ്റ്റേറ്റിലിറങ്ങി വിലസിയ ചില്ലിക്കൊമ്പേൻറത് അവസാന യാത്രയായി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ചില്ലിക്കൊമ്പൻ, കർഷകർക്ക് ആശ്വാസമായപ്പോൾ സഞ്ചാരികൾക്ക് നൊമ്പരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.