എൽ.ഡി.എഫ് ജനങ്ങളെ വഞ്ചിച്ചു-^ഇ.ജെ അഗസ്തി

എൽ.ഡി.എഫ് ജനങ്ങളെ വഞ്ചിച്ചു--ഇ.ജെ അഗസ്തി കോട്ടയം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ് ഇ.ജെ. ആഗസ്തി. അവശ്യ സാധനങ്ങളുടെ വില വർധനവിൽ നടപടി സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടിയിൽ പ്രതിഷേധിച്ച്‌ യൂത്ത് ഫ്രണ്ട് (എം) ജില്ല കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, സുമേഷ് ആൻഡ്രൂസ്, ജോർഡിൻ കിഴക്കേത്തലക്കൽ, സാബു കണിപറമ്പിൽ, ഷാജി പുളിമൂടൻ, ഷൈൻ ജോസഫ്, ജോയി സി. കാപ്പൻ, രാജൻ കുളങ്ങര, സജി തടത്തിൽ, അൻസാരി പാലയംപറമ്പിൽ, ബിജു പറപ്പള്ളി, സെബാസ്റ്റ്യൻ ജോസഫ്, ജിജോ വരിക്കമുണ്ട, ശ്രീകാന്ത് എസ് ബാബു, ഷിജോ ഗോപാലൻ, ബിജു പാതിരുമല, കുഞ്ഞുമോൻ മാടപ്പാട്ട്, ബിജു കണിയാമല, അനു പാടകശേരിൽ, ബിജു മഴുവഞ്ചേരിൽ, ആൽബിൻ പേണ്ടാനം, ഷിനു പാലത്തുങ്കൽ, ലൈറ്റസ് മാണി, ഷാജി പുതിയാപറമ്പിൽ, ടോണി അബ്രാഹം, വിനോ അയ്മനം, പ്രതീഷ് പട്ടിത്താനം, കുര്യൻ വട്ടമല, ഷില്ലറ്റ് അലക്സ്, രൂപേഷ് അബ്രഹാം എന്നിവർ സംസാരിച്ചു. അരി വില 52 രൂപയായി വർധിച്ചതിനാൽ ജനങ്ങൾ കിഴങ്ങ് വർഗങ്ങൾ ഉപയോഗിച്ച്‌ ജീവൻ നിലനിർത്തണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പ്രതീകാത്മകമായി തേക്കിലയിൽ കിഴങ്ങ് വിളമ്പി. ചിത്രം- KTL51 youthfront അവശ്യ സാധനങ്ങളുടെ വില വർധനവിൽ നടപടി സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടിയിൽ പ്രതിഷേധിച്ച്‌ യൂത്ത് ഫ്രണ്ട് (എം) ജില്ല കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ് ഇ.ജെ. ആഗസ്തി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.