സംസ്ഥാനത്ത് 50 ക്ഷീര ​െഡയറി സോണുകൾ ആരംഭിക്കും- ^മന്ത്രി കെ. രാജു

സംസ്ഥാനത്ത് 50 ക്ഷീര െഡയറി സോണുകൾ ആരംഭിക്കും- -മന്ത്രി കെ. രാജു കട്ടപ്പന: സംസ്ഥാനത്ത് 50 ക്ഷീര െഡയറി സോണുകൾ ആരംഭിച്ച് ക്ഷീര കർഷകരുടെ ഉന്നമനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ക്ഷീര വികസന,- വനം-, മൃഗ സംരക്ഷണ മന്ത്രി കെ. രാജു. അണക്കര, ചെല്ലാർകോവിൽ ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ ഫാർമേഴ്സ് ഫെസിലിറ്റേഷൻ സ​െൻററി​െൻറയും നവീകരിച്ച ഓഫിസ് മുറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിൽനിന്നുള്ള കട്ടപ്പന, പീരുമേട് എന്നീ ബ്ലോക്കുകളെ പുതിയ ക്ഷീര െഡയറി സോണുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തും. കന്നുകാലികളെ ഇൻഷുറൻസ് ചെയ്യാൻ പ്രത്യേക പദ്ധതി ആരംഭിക്കും. ഈ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. ഇ.എസ്. ബിജിമോൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീരജ്യോതി ഇൻഷുറൻസ് ക്ലെയിം വിതരണോദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.