ഫലാഹിയ അറബിക് കോളജിൽ പുതിയ ബാച്ച് ഉദ്ഘാടനം ചങ്ങനാശ്ശേരി: ഫലാഹിയ അറബിക് കോളജിെൻറ പുതിയ ബാച്ച് ഉദ്ഘാടനം അബ്ദുസ്സലാം മൗലവി അല്‍ ബാഖവി നിര്‍വഹിച്ചു. മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഹുസൈന്‍ മൗലവി അല്‍ ബാഖവി അല്‍ ഖാസിമി, മൗലവി ഹാഫിസ് അന്‍വര്‍, അല്‍ അമീന്‍, ഡോ. എം.എസ്. അബ്ദുല്‍ ഖാദര്‍, പഴയപള്ളി പ്രസിഡൻറ് എസ്.എം. ഫുവാദ്, മുസമ്മില്‍, പി.പി. ബഷീര്‍ റാവുത്തര്‍, പി.പി. അക്ബര്‍ റാവുത്തര്‍, എം.കെ. സലീം, പി. ഷാഹുല്‍ ഹമീദ്, കെ.എം. അബ്ദുല്‍ നാസര്‍, പി.എസ്. അബ്ദുല്‍ മജീദ്, നൗഷാദ് എന്നിവര്‍ സംസാരിച്ചു. എസ്.എഫ്.ഐ മാര്‍ച്ച് നടത്തി ചങ്ങനാശ്ശേരി: സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാർഥികളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റാന്‍ഡുകളില്‍നിന്ന് ബസ് പുറപ്പെടുന്നതിന് അഞ്ചുമിനിറ്റ് മുമ്പ് മാത്രമാണ് വിദ്യാർഥികളെ കയറ്റുന്നത്. പല വിദ്യാർഥികള്‍ക്കും കണ്‍സഷന്‍ നിഷേധിക്കുന്നതായും പരാതി ഉയരുന്നു. വിദ്യാർഥിനികളോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ പലതവണ ബസ് ജീവനക്കാരെ വിദ്യാർഥി യൂനിയന്‍ നേതാക്കള്‍ താക്കീത് നല്‍കിയെങ്കിലും ഇത് തുടരുന്ന സാഹചര്യത്തിലാണ് എസ്.എഫ്.ഐ. നേതൃത്വത്തില്‍ സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.എ. ബിന്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിന്‍ ജോസഫ്, നിഖില്‍ എസ്., അശ്വിന്‍ അനില്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം KTL58 chy sfi എസ്.എഫ്.ഐ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് നടത്തിയ മാര്‍ച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.