പഴമയുടെ പ്രൗഢിയിൽ സംക്രാന്തി സംക്രമ വാണിഭം

കോട്ടയം: പഴമയുടെ പ്രൗഢിയിൽ കുമാരനല്ലൂർ സംക്രാന്തി വാണിഭത്തിന് തുടക്കമായി. സംക്രാന്തി പഴയ എം.സി റോഡിൽ നഗരസഭയുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും കുമാരനല്ലൂർ ദേവസ്വം ഈരായുടെയും നേതൃത്വത്തിൽ നടന്ന സംക്രാന്തി വാണിഭത്തിൽ മുൻവർഷത്തേക്കാൾ തിരക്ക് അനുഭവപ്പെട്ടു. ഈറ്റകൊണ്ട് നിർമിച്ച മുറങ്ങൾ, കൂടകൾ, തഴപ്പായകൾ, മൺകലങ്ങൾ, ചട്ടികൾ, മൺപാത്രമൂടികൾ, ചിരട്ടത്തവികൾ, തൂമ്പ, തൂമ്പാക്കൈ, വിത്തുകൾ തുടങ്ങിയവ പതിറ്റാണ്ടുകളയായി നടക്കുന്ന സംക്രാന്തി വാണിഭത്തിന് വിൽപനക്ക് എത്തി. എം.സി റോഡി​െൻറ വശങ്ങളിൽ നിരന്ന പരമ്പരാഗത ഉപകരണങ്ങൾക്കൊപ്പം ചൈനീസ് വീട്ടുപകരണങ്ങളും കടകളും സംക്രമ വാണിഭത്തെ സജീവമാക്കി. രാജഭരണ കാലം മുതൽ മിഥുനമാസം തീരുന്ന ദിവസമാണ് സംക്രമ വാണിഭം നടക്കുന്നത്. പഴയ കാലത്ത് കുട്ടനാട്ടിൽനിന്ന് വള്ളങ്ങളിലാണ് ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും ആളുകൾ എത്തിയിരുന്നത്. ഒാൺലൈൻ ഷോപ്പിങ് കാലത്ത് പഴയയുടെ പെരുമ നിലനിർത്തുന്ന മുറങ്ങളും താഴപ്പായും മൺചട്ടിയും ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ വിവിധസ്ഥലങ്ങളിൽനിന്ന് ഒേട്ടറെപേർ എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന അധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കുമാരനല്ലൂർ ഈരാ ദേവസ്വം മാനേജൻ സി.എൻ. ശങ്കരൻ നമ്പൂരതിരി ഭദ്രദീപം തെളിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ജാൻസി ജേക്കബ്, ജോസ് പള്ളിക്കുന്നേൽ, അഡ്വ. ടിനോ കെ. മതോമസ്, ഷീബ പുന്നൻ എന്നിവർ സംസാരിച്ചു. ഐതിഹ്യപ്പെരുമയിൽ പാക്കിൽ സംക്രമ വാണിഭത്തിന് ഇന്ന് തുടക്കും കോട്ടയം: ഐതിഹ്യപ്പെരുമയിൽ പാക്കിൽ സംക്രമ വാണിഭത്തിന് തിങ്കളാഴ്ച തുടക്കമാകും. രാമായണമാസത്തോടനുബന്ധിച്ച് കർക്കടകം ഒന്നിന് പാക്കില്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിലെ ക്ഷേത്രമൈതാനത്താണ് പാക്കില്‍ സംക്രമ വാണിഭം നടക്കുന്നത്. നാടി​െൻറ വിവിധഭാഗങ്ങളിൽനിന്ന് കുട്ട, വട്ടി, കറിച്ചട്ടി, മുറം, തഴപ്പായ തുടങ്ങിയ വിവിധങ്ങളായ വീട്ടുപകരണങ്ങള്‍, വെട്ടുകത്തി, ദോശക്കല്ല്, ഉലക്ക, തൂമ്പ, പാര, ചീനച്ചട്ടി, അരിവാള്‍, കോടാലി, കൊയ്ത്തരിവാൾ തുടങ്ങിയവ വ്യാപാരത്തിന് എത്തിയിട്ടുണ്ട്. ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുമാണ് പ്രധാന കച്ചവടസാധനങ്ങൾ. പരമ്പരാഗത മീന്‍പിടിത്ത ഉപകരണങ്ങളായ കൂട, വല എന്നിവയും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പുളിയും പ്രധാന വിൽപ ഇനങ്ങളാണ്. പാക്കനാരുടെ പിന്മുറക്കാർ നെയ്തുണ്ടാക്കിയ വട്ടിയും െകാട്ടയും മറ്റും വില്‍ക്കാന്‍ എത്തുന്നു എന്നതാണ് പാക്കില്‍ സംക്രമ വാണിഭത്തി​െൻറ പ്രത്യേകത. വിത്തുല്‍പന്നങ്ങള്‍ മുതല്‍ പണിയായുധങ്ങള്‍ വരെ വസ്തുക്കൾ വാങ്ങാനുള്ള അവസരമായാണ് നാട്ടുകാര്‍ സംക്രമ വാണിഭത്തെ കാണുന്നത്. പാക്കിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പാക്കനാരാണെന്നാണ് െഎതിഹ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.