കറുകച്ചാൽ: ബന്ധുക്കളായ മൂന്നുപേരുടെ ആകസ്മിക വേർപാട് ശാന്തിപുരം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കറുകച്ചാൽ ശാന്തിപുരം നൂറോമാവിൽ കുടുംബത്തിലെ മൂന്നുപേരുടെ മരണമാണ് ഗ്രാമത്തെ ഞെട്ടിച്ചത്. കൊല്ലം ചവറക്ക് സമീപം ഇടപ്പള്ളി കോട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ അടക്കം മൂന്നുപേരാണ് മരിച്ചത്. നൂറോമാവിൽ അരവിന്ദാക്ഷൻ (66), സഹോദരി നൂറോമാവിൽ സരള (62), ഇരുവരുടെയും മറ്റൊരു സഹോദരിയുടെ മകൻ കറ്റുവെട്ടിയിൽ അനിൽ (47) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. രണ്ടാഴ്ച മുമ്പ് മരണമടഞ്ഞ അരവിന്ദാക്ഷെൻറ മാതാവ് ജാനകിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ വർക്കലയിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. അരവിന്ദാക്ഷനും സഹോദരങ്ങളും കുടുംബാംഗങ്ങളും ഞായറാഴ്ച രാവിലെ ഏഴോടെയാണ് മൂന്നു വാഹനങ്ങളിലായാണ് വർക്കലയിലേക്ക് പോയത്. അനിലിെൻറ ഉടമസ്ഥതയിലുള്ള അംബാസിഡർ കാറാണ് അപകടത്തിൽപെട്ടത്. ഇവരുടെ കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാറിൽ അനിൽ, മാതാവ് വത്സ, ഭാര്യ രജനി, അരവിന്ദാക്ഷൻ, ഭാര്യ ലളിത, സരള എന്നിവരടങ്ങുന്ന ആറംഗ സംഘമാണ് സഞ്ചരിച്ചിരുന്നത്. അപകടസ്ഥലത്തുതന്നെ അനിൽ മരിച്ചു. അരവിന്ദാക്ഷനും സരളയും ആലപ്പുഴ മെഡിക്കൽ കോളജിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ വത്സ, രജനി, ലളിത എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വത്സയുടെ നില അതഗുരുതരമാണെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടവിവരം 5.30ഓെടയാണ് ശാന്തിപുരത്തുകാർ അറിയുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും അയൽവാസികളുമടക്കം നിരവധിയാളുകളാണ് അപകടം നടന്ന ചവറയിലേക്കും ആലപ്പുഴ മെഡിക്കൽ കോളജിലേക്കും പുറപ്പെട്ടന്നത്. ക്ഷീരകർഷകനാണ് അരവിന്ദാക്ഷൻ. വെണ്ണികുളത്തെ വർക്ക്ഷോപ് ജീവനക്കാരനാണ് അനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.