പത്തനംതിട്ട: ജില്ല ആയുർവേദ െഡവലപ്മെൻറ് സൊസൈറ്റി ആഭിമുഖ്യത്തിൽ 17ന് രാവിലെ 10 മുതൽ സൗജന്യ കർക്കടക കഞ്ഞി വിതരണവും മെഡിക്കൽ ക്യാമ്പും നടത്തും. കാരംവേലി കൃഷ്ണതീരം ആയുർവേദ ധർമാശുപത്രിയിലാണ് കഞ്ഞി വിതരണം. ദിവസം 500 പേർക്ക് വീതം ഒരാഴ്ചത്തേക്ക് കഞ്ഞി വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് അനിൽ വിളയാടി, ഡോ. രഞ്ജിനി രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. കഞ്ഞി ആവശ്യമുള്ളവർക്ക് 9447113610 നമ്പറിൽ മുൻക്കൂട്ടി ബുക്ക് ചെയ്യാം. രാജു തോമസ്, ബാബുക്കുട്ടൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. പൈനാപ്പിൾ കൃഷിക്ക് സംരക്ഷണം ഉറപ്പുവരുത്തണം പത്തനംതിട്ട: പൈനാപ്പിൾ കൃഷി നടത്തുന്നതിനു സർക്കാർ മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് പൈനാപ്പിൾ ആൻഡ് റബർ ഗ്രേവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് തങ്കച്ചൻ മാത്യു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാരക രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്തി കൃഷി തകർക്കാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. കൃഷി വകുപ്പും കാർഷിക സർവകലാശാലയും നിർദേശിച്ചിട്ടുള്ള രാസവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റ് ഏതൊരു കൃഷിയെയും പോലെതന്നെയാണ് പൈനാപ്പിളും. ഒരുമിച്ച് വിളവെടുക്കാനായി ചെടിയുടെ വളർച്ച ഒന്നിച്ചു നിർത്തുന്നതിന് എത്തിലിൻ ഉപയോഗിക്കുന്നുണ്ട്. ഇത് അപകടകാരിയില്ല. 48 മണ്ണിക്കൂർകൊണ്ട് ഇത് ബാഷ്പീകരിച്ചുപോകും. പുതുതായി കൃഷി ആരംഭിക്കുന്ന സ്ഥലങ്ങളിലാണ് പ്രാദേശികമായ എതിർപ്പുയരുന്നത്. ഇക്കാര്യത്തിൽ കൃഷി വകുപ്പും തദ്ദേശസ്ഥാപനങ്ങളും ബോധവത്കരണം നടത്തണമെന്നും തൊഴിൽമേഖലയെന്ന നിലയിൽ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളായ ടി. ബിജുമോൻ, സേവ്യർ കൊച്ചുമുട്ടിൽ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.