രണ്ടരമാസത്തെ കാത്തിരിപ്പിനൊടുവിൽ പഞ്ചായത്ത് ലൈബ്രറി തുറന്നു

കറുകച്ചാൽ: . ലൈേബ്രറിയൻ ഇല്ലാത്തതിനെത്തുടർന്ന് അടച്ചിട്ട കെട്ടിടമാണ് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ തുറന്നത്. നിലവിലെ ലൈബ്രേറിയൻ വിരമിച്ചതോടെയാണ് ലൈബ്രറിക്ക് പൂട്ട് വീണത്. ഇതോടെ 13,000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയുടെ പ്രവർത്തനം നിലച്ചു. പ്രവർത്തനം നിലച്ചതോടെ മുന്നൂറോളം അംഗങ്ങൾക്ക് പുസ്തകമെടുക്കാൻ സാധിക്കാതെവന്നു. ഇതിൽ നാടെങ്ങും പ്രതിഷേധം ഉയർന്നിട്ടും നടപടിയെടുക്കാനോ പുതിയ ലൈബ്രേറിയനെ നിയമിക്കാനോ അധികൃതർ തയാറായില്ല. പുതിയ ലൈബ്രേറിയനെ നിയമിക്കേണ്ടത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയാണ്. വായനശാലക്ക് ഗ്രേഡ് നൽകേണ്ടതും ഗ്രാൻറിന് അപേക്ഷിക്കുകയുമടക്കം ചെയ്യേണ്ട ചുമതല ലൈബ്രേറിയേൻറതാണ്. ആനുകൂല്യം നഷ്ടമാകുമോ എന്ന ഭീതിയിലായിരുന്നു നാട്ടുകാർ. എന്നാൽ, പരാതി ഏറിയപ്പോൾ പഞ്ചായത്ത് പുതിയ ലൈബ്രേറിയനെ നിയമിക്കുകയായിരുന്നു. പത്തനാെട്ട ലൈബ്രേറിയനെയാണ് ഇപ്പോൾ കറുകച്ചാലിൽ നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.