കെ.എസ്​.എസ്​.എസ്​ കർഷക കുടുംബ പുരസ്​കാരത്തിന്​ എൻട്രികൾ ക്ഷണിച്ചു

കോട്ടയം: കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി ഏർപ്പെടുത്തിയ കർഷക കുടുംബ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന കർഷക കുടുംബത്തിന് 25,000 രൂപയും പ്രശംസാപത്രവും സമ്മാനിക്കും. സുസ്ഥിര കൃഷിരീതിയോടൊപ്പം ജൈവകൃഷി അവലംബനവും മണ്ണ് ജല കൃഷി പരിസ്ഥിതി സംരക്ഷണങ്ങളും ഇതര കാർഷിക സംരംഭക പ്രവർത്തനങ്ങളും പുരസ്കാരത്തിന് പരിഗണിക്കും. കാർഷികവൃത്തിയിൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും മുഖ്യമാനദണ്ഡമാണ്. അപേക്ഷകർ മൂന്ന് പേജിൽ കവിയാത്ത വിവരണവും കൃഷിരീതികൾ പ്രതിപാദിക്കുന്ന ചിത്രങ്ങളും (ഫോട്ടോ-വിഡിയോ സഹിതം) അയക്കണം. കുടുംബത്തി​െൻറ ഫോട്ടോയും സമർപ്പിക്കണം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ച്. ആഗസ്റ്റ് 17 കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എൻട്രികൾ സെക്രട്ടറി, കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പി.ഒ,- 686 630, കോട്ടയം, കേരള എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9446296410.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.