തനിക്ക് 300 ഏക്കറുണ്ടെന്ന്​ തെളിയിച്ചാൽ സ്ഥലം പി.ടിക്ക്​ എഴുതി നൽകാം- ^എം.എം. മണി

തനിക്ക് 300 ഏക്കറുണ്ടെന്ന് തെളിയിച്ചാൽ സ്ഥലം പി.ടിക്ക് എഴുതി നൽകാം- -എം.എം. മണി കട്ടപ്പന: തനിക്ക് 300 ഏക്കർ സ്ഥലമുണ്ടെന്ന് പി.ടി. തോമസിനു തെളിയിക്കാനായാൽ മുദ്രപ്പത്രവുമായി വന്നാൽ ആ സ്ഥലം സൗജന്യമായി പി.ടി. തോമസിന് എഴുതി നൽകാമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പി.ടി. തോമസി​െൻറ ആരോപണങ്ങൾക്ക് കട്ടപ്പനയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. മൂന്നാറിൽ ഏറ്റവും കൂടുതൽ അനധികൃത നിർമാണം നടന്നത് യു.ഡി.എഫ് ഭരണകാലത്താണ്. ഏലത്തോട്ടത്തിൽവരെ റിസോർട്ടുകൾ ഉയർന്നത് പി.ടി. തോമസ് വന്നാൽ കാട്ടിക്കൊടുക്കാം. പി.ടി ജനിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയ വ്യക്തിയാണ് താനെന്നും എം.എം. മണി പറഞ്ഞു. ഇടുക്കിയിൽനിന്ന് നാടുകടത്തപ്പെട്ട പി.ടി. തോമസ് എറണാകുളത്തുകാർക്ക് തെറ്റുപറ്റിയത് കൊണ്ടാണ് നിയമസഭയിൽ എത്തിയത്‌. ഇപ്പോൾ നിയമസഭക്കും ഭാരമായിരിക്കുകയാണെന്നും എം.എം. മണി പറഞ്ഞു. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും എന്നെ ഒതുക്കാൻ കുറെ നോക്കിയതാണെന്നും പക്ഷേ, തന്നെ ഒരു പുല്ലും ചെയ്യാൻ പറ്റിയില്ലെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.