കലക്ടറേറ്റിന്‍െറ സുരക്ഷക്ക് ഇനി കാമറ

കോട്ടയം: കലക്ടറേറ്റ് വളപ്പില്‍ കാമറക്കണ്ണുകള്‍ മിഴിതുറക്കുന്നു. സുരക്ഷ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി കോട്ടയം കലക്ടറേറ്റില്‍ 16 കാമറകളാണ് സ്ഥാപിച്ചത്. പ്രധാനകവാടം, വരാന്തകള്‍, പ്രധാന ഓഫിസുകളുടെ മുന്‍വാതില്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ ഘടിപ്പിച്ചത്. പരിസരം നിരീക്ഷിക്കാനും കാമറകള്‍ ക്രമീകരിച്ചിട്ടുണ്ട്. കാമറകളെല്ലാം ഘടിപ്പിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍ജോലികള്‍ നടന്നുവരികയാണ്. കാമറകളും കണ്‍ട്രോള്‍ റൂമും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടാം ആഴ്ചയോടെ പ്രവൃത്തികള്‍ പൂര്‍ണമാകും. സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വന്‍തോതില്‍ സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനത്തെുടര്‍ന്നാണ് കാമറ സ്ഥാപിക്കാന്‍ തീരുമാനമായത്. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലക്കുള്ള പുരസ്കാരമായി ഒരുകോടി നേരത്തേ ജില്ലക്ക് ലഭിച്ചിരുന്നു. ഇതില്‍നിന്ന് നിശ്ചിത വിഹിതം എടുത്താണ് കാമറ സ്ഥാപിക്കുന്നത്. ഇവ പ്രവര്‍ത്തനസജ്ജമാകുന്നതോടെ രാത്രിയും പകലും നിരീക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. റവന്യൂവിഭാഗത്തിനാണ് കാമറയുടെ ചുമതല. ഇത് നിരീക്ഷിക്കാന്‍ പ്രത്യേക ജീവനക്കാരെ ആദ്യഘട്ടത്തില്‍ നിയോഗിക്കാനും ആലോചനയുണ്ട്. അടുത്തിടെ കലക്ടറേറ്റ് ജീവനക്കാരെന്ന പേരില്‍ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റിലായിരുന്നു. അനധികൃത പാര്‍ക്കിങ്ങും വ്യാപകമാണെന്ന് പരാതിയുണ്ട്. പകല്‍ പലരും സിവില്‍സ്റ്റേഷനിലൂടെ ചുറ്റിക്കറങ്ങുന്നതും പതിവാണ്. നിലവില്‍ സുരക്ഷ ഒരുക്കാന്‍ കാര്യമായ സംവിധാനങ്ങളൊന്നുമില്ല. സെക്യൂരിറ്റി ജീവനക്കാരനായ ഒരു സാര്‍ജന്‍റ് മാത്രമാണ് രാത്രി ഡ്യൂട്ടിക്കുണ്ടാകുക. രാത്രി സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. കോടതി അടക്കം പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റിന്‍െറ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് നേരത്തേ പൊലീസും ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.