ഗുഡ്സ് ട്രെയിന്‍ പിടിച്ചിട്ടത് അഞ്ചു മണിക്കൂര്‍

കുറുപ്പന്തറ: പാളത്തില്‍ വിള്ളലെന്ന് സംശയത്തത്തെുടര്‍ന്ന് ഇന്ധനവുമായി വന്ന ഗുഡ്സ് ട്രെയിന്‍ അഞ്ചു മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ട്രെയിന്‍ പിടിച്ചിട്ടത്. എറണാകുളം ഭാഗത്തുനിന്ന് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുമായി കോട്ടയത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പിടിച്ചിട്ടത്. അതേസമയം, യാത്രാ ട്രെയിനുകള്‍ കടത്തിവിട്ടു. വൈക്കം റോഡിനും ഏറ്റുമാനൂരിനും ഇടയില്‍ ഒരു റെയില്‍വേ ട്രാക്കിന് തകരാര്‍ സംഭവിച്ചതിനാലാണ് പിടിച്ചിട്ടത്. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ അപകടസാധ്യത ഭയന്നാണ് ഈ ട്രെയിന്‍ മാത്രം കടത്തിവിടാതിരുന്നത്. പിടിച്ചിട്ട ഗുഡ്സ് ട്രെയിന്‍ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് കുറുകെ നിന്നതിനാല്‍ ഇതുവഴി വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. കല്ലറ, ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍നിന്ന് മള്ളിയൂര്‍ റോഡിലത്തെിയാണ് യാത്ര തുടര്‍ന്നത്. പ്രശ്നങ്ങളൊന്നും ഇല്ളെന്ന് കണ്ടതിനത്തെുടര്‍ന്ന് രാത്രി വൈകിയാണ് ഗുഡ്സ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.