ഗവ. ആശുപത്രിക്ക് സമീപം കൈതകൃഷി; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കറുകച്ചാല്‍: ഗവ. ആശുപത്രിക്ക് സമീപം എട്ടേക്കറോളം വരുന്ന കൈതകൃഷിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കീടനാശിനികളും വിഷപദാര്‍ഥങ്ങളും ഉപയോഗിച്ചുള്ള കൈതകൃഷി സമീപങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുമെന്നും ജനവാസ കേന്ദ്രത്തിനു സമീപമായതിനാല്‍ ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നും ആരോപിച്ച് കറുകച്ചാല്‍ പഞ്ചായത്ത് കമ്മിറ്റി, കൃഷിഭവന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കൃഷി വിദഗ്ധര്‍, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ എന്നിവരെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 1000 പേര്‍ ഒപ്പിട്ട പരാതിയാണ് പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പഞ്ചായത്തില്‍നിന്നോ കൃഷിഭവനില്‍നിന്നോ അനുമതി വാങ്ങാതെയാണ് വ്യവസായികാടിസ്ഥാനത്തില്‍ കൈതകൃഷിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വാര്‍ഡ് തലത്തില്‍ പ്രത്യേക ഗ്രാമസഭ വിളിച്ച് പ്രശ്നം ചര്‍ച്ചചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.