വേനല്‍ചൂടില്‍ ക്ഷീരമേഖല വിയര്‍ക്കുന്നു

വൈക്കം: വേനല്‍ കടുത്തതോടെ ക്ഷീരമേഖല വിയര്‍ക്കുന്നു. ചൂട് കൂടിയതോടെ പാടശേഖരങ്ങളെല്ലാം കരിഞ്ഞുണങ്ങിയതുമൂലം പശുക്കള്‍ക്ക് പുല്ല് ഇല്ലാതായി. പുല്ല് ലഭിക്കാതായതോടെ ക്ഷീരകര്‍ഷകര്‍ പരക്കംപായുകയാണ്. ഇപ്പോള്‍ പലരും വയ്ക്കോലും കാലിത്തീറ്റയും നല്‍കിയാണ് പിടിച്ചുനില്‍ക്കുന്നത്. പുല്ല് കുറഞ്ഞതോടെ പാലും കുറഞ്ഞു. 15 ലിറ്ററോളം പാല്‍ ലഭിക്കുന്നിടത്ത് ഇപ്പോള്‍ ഏഴായി കുറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാതെ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, വെച്ചൂര്‍, തലയാഴം, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് പുല്ല് ക്ഷാമം ക്ഷീരകര്‍ഷകരെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഈ പഞ്ചായത്തുകളില്‍ ഏകദേശം പതിനായിരത്തിലധികം ക്ഷീരകര്‍ഷകരുണ്ട്. ഇരുനൂറിലധികം ക്ഷീരസംഘങ്ങളുമുണ്ട്. പുല്ല് ക്ഷാമം പശുക്കളില്‍നിന്ന് ലഭിക്കുന്ന പാലിന്‍െറ അളവ് കുറച്ചതോടെ ദൈനംദിന പ്രവര്‍ത്തനത്തിനു ക്ഷീരസംഘങ്ങളും വലയുന്നു. പുല്ല് മുണ്ടാര്‍ മേഖലയില്‍നിന്ന് ചത്തെി വില്‍പന നടത്തുന്നവര്‍ അവസരം മുതലാക്കി വിലകൂട്ടി. ഒരു കെട്ടിനു 30 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 50 രൂപവരെയായി. കാശിനു പുല്ല് വാങ്ങിയുള്ള പശു വളര്‍ത്തല്‍ ലാഭകരമല്ളെന്ന് ഭൂരിഭാഗം ക്ഷീരകര്‍ഷകരും പറയുന്നു. ഓരുവെള്ളം കയറിയതിനെ തുടര്‍ന്ന് ജലത്തില്‍ ഉപ്പിന്‍െറ അംശം വര്‍ധിച്ചതുമൂലം പശുക്കള്‍ക്കും കിടാരികള്‍ക്കും കുടിവെള്ളവും കുറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.