അനാചാരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ മലയാള നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍ മുന്നില്‍

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 39ാമത് സാഹിത്യചര്‍ച്ച ഡോ.യു. ഷംല ഉദ്ഘാടനം ചെയ്തു. സാമൂഹിക അനാചാരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ മലയാള നോവലുകളിലെ സ്ത്രീ കഥാപാത്രങ്ങളാണ് മുമ്പിലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ദാരിദ്ര്യം, അന്ധവിശ്വാസം തുടങ്ങിയവ നല്‍കുന്ന തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടാണ് നോവലുകളിലും കഥകളിലുമൊക്കെ സ്ത്രീ കഥാപാത്രങ്ങളിലൂടെ അനാചാരങ്ങള്‍ക്കെതിരെ സാഹിത്യകാരന്മാര്‍ പ്രതികരിക്കുന്നത്. സുല്‍ത്താന്‍െറ ഖല്‍ബിലെ അംഗനമാര്‍ എന്ന വിഷയത്തില്‍ ടി.കെ. ഉത്തമന്‍ പ്രബന്ധം അവതരിപ്പിച്ചു. കെ.ആര്‍. സുശീലന്‍ അധ്യക്ഷതവഹിച്ചു. ഡോ. എച്ച്. സദാശിവന്‍പിള്ള, പ്രഫ.ടി.സി. മാത്യു, ഒ.കെ. ലാലപ്പന്‍, ബേബി കുര്യന്‍, വൈക്കം ചിത്രഭാനു, ഡോ. എസ്. പ്രീതന്‍, പി. ജിഷജിമോന്‍, രാജു പി.ആര്‍, അബ്ദുല്‍ ആപ്പാഞ്ചിറ, സന്തോഷ് ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.