ചിങ്ങവനത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് 15 ലക്ഷം

കോട്ടയം: ചിങ്ങവനം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റോപ്പില്‍ ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുന്നതിന് പ്രാദേശിക വികസനഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലെ പ്രതീക്ഷ ബസ് ഷെല്‍ട്ടേഴ്സ് ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. നേരത്തേ ചിങ്ങവനത്ത് ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തത്തെുടര്‍ന്ന് പദ്ധതിക്കാവശ്യമായ തുക എം.പി ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നു. എന്നാല്‍, കെ.എസ്.ടി.പിയുടെ റോഡ് നിര്‍മാണം നടക്കുന്നതുമൂലം പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നിര്‍മാണത്തിനായി വീണ്ടും തുക വകയിരുത്തിയിരിക്കുന്നത്. ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നാട്ടകം പഞ്ചായത്തില്‍ ആയിരുന്ന സമയത്തുതന്നെ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയിരുന്നു. എന്നാല്‍, കൈമാറിയ രേഖകള്‍ മുഴുവന്‍ ലഭ്യമാക്കാന്‍ കാലതാമസം നേരിട്ടു. നിര്‍മാണം എത്രയുംവേഗം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ജോസ് കെ.മാണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.