കുമരകം കെ.ടി.ഡി.സി വാട്ടര്‍ സ്കേപ്സ് നവീകരണ പദ്ധതിക്ക് അംഗീകാരം

കുമരകം: കെ.ടി.ഡി.സിയുടെ കീഴിലെ വാട്ടര്‍ സ്കേപ്സ് നവീകരണത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിലവിലുള്ള 40 മുറികളും കനാലും ലാന്‍ഡ്സ്കേപ്പും നവീകരിക്കാനുള്ള കെ.ടി.ഡി.സിയുടെ തീരുമാനത്തിനാണ് അനുമതി ലഭിച്ചത്. നവീകരണത്തോടെ വാട്ടര്‍ സ്കേപ്സിനെ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് കെ.ടി.ഡി.സി ലക്ഷ്യമിടുന്നത്. നവീകരണത്തോട് അനുബന്ധിച്ച് പുതിയ ബോട്ടുകള്‍ വാങ്ങാനും ആര്‍ച്ചറി, ഡാര്‍ട്ട് സ്റ്റാന്‍ഡ്, ഹെല്‍ത്ത് ക്ളബ്, കുട്ടികള്‍ക്ക് പാര്‍ക്ക്, ആധുനിക ഉപകരണങ്ങളോടുകൂടിയ ആക്ടിവിറ്റി സെന്‍റര്‍, പാര്‍ട്ടികള്‍ നടത്താന്‍ പുല്‍ത്തകിടി എന്നിവ സ്ഥാപിച്ച് സ്വകാര്യ റിസോര്‍ട്ടുകളെക്കാള്‍ മെച്ചപ്പെട്ട സൗകര്യം കെ.ടി.ഡി.സി ഒരുക്കും. കാലപ്പഴക്കം മൂലം ഉള്ള മുറികള്‍ എല്ലാം തന്നെ വിനോദ സഞ്ചാരികള്‍ക്ക് ധൈര്യമായി നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണ്. ആധുനിക സൗകര്യം ഒരുക്കേണ്ടത് ബിസിനസ് പുരോഗതിക്ക് അനിവാര്യമാണെന്ന കെ.ടി.ഡി.സിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും അഞ്ചു കോടി അനുവദിക്കുകയുമായിരുന്നു. മഴക്കാലത്തിനു മുമ്പ് പണി ആരംഭിക്കാന്‍ ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷത്തേക്ക് റിസോര്‍ട്ട് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ബോട്ടിങ്ങും പക്ഷിസങ്കേതവും തുടര്‍ന്നും പ്രവര്‍ത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.